താഇഫിൽ ഹെൽത്ത് സെൻ്ററിന് തീപിടിച്ചു; രോഗികളെ സുരക്ഷിതമായി ഒഴിപ്പിച്ചു

താഇഫ്: സൌദി അറേബ്യയിലെ ത്വാഇഫിൽ ഹെൽത്ത് സെൻ്ററിലുണ്ടായ തീ പിടുത്തം. റെനീഹ് ഹെൽത്ത് സെൻ്ററിലെ ഒരു മുറിയിലാണ് തീ പടർന്നത്. തുടർന്ന് മുഴുവൻ രോഗികളേയും സുരക്ഷിതമായി ഒഴിപ്പിച്ചതായി തായിഫ് ഗവർണറേറ്റിലെ ആരോഗ്യ വിഭാഗം അറിയിച്ചു.

എയർ കണ്ടീഷണറുകളിലൊന്നിലെ വൈദ്യുത തകരാർ മൂലമാണ് തീ പടർന്നത്. വ്യാപകമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. കുറച്ച് ഭാഗങ്ങളിലേക്ക് മാത്രമേ തീ പടർന്നിട്ടുള്ളൂ.

സ്ഥാപനത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. സിവിൽ ഡിഫൻസ് ടീമുകൾ അപകട സ്ഥലം സന്ദർശിക്കുകയും, അവരുടെ മെയിന്റനൻസ് ടീമുകൾ കെട്ടിടം ഏറ്റെടുത്ത് അറ്റകുറ്റപ്പണികൾ ആരംഭിച്ചതായും അവർ വെളിപ്പെടുത്തി.

അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ രോഗികളെയും ഗുണഭോക്താക്കളെയും  റാനിയ ജനറൽ ആശുപത്രിയിൽ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!