ഓടികൊണ്ടിരിക്കെ പാലത്തിൽ വെച്ച് ട്രെയിനിന് തീപിടിച്ചു; പുഴയിലേക്ക് ചാടി യാത്രക്കാർ – വിഡിയോ
ഓടിക്കൊണ്ടിരിക്കുന്ന ട്രൈനിന് പാലത്തിൻ്റെ നടുവിൽ വെച്ച് തീപിടിച്ചു. തീപിടിച്ച ട്രെയിനിൽനിന്ന് പെട്ടെന്ന് തന്നെ യാത്രക്കാരെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. യു.എസ് നഗരമായ ബോസ്റ്റണിലാണ് സംഭവം.
തീപിടിച്ച ട്രെയിനിൽനിന്ന് പ്രാണരക്ഷാർഥം യാത്രക്കാർ പുറത്തേക്കു ചാടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു യാത്രക്കാരി പുഴയിലേക്കു ചാടി. ഇവർ നീന്തി രക്ഷപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
This was my morning. pic.twitter.com/shKkLYE6kT
— Glen Grondin (@odievk) July 21, 2022
തീ പിടിക്കുമ്പോൾ ട്രെയിനിൽ ഇരുന്നൂറോളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. അപകടം മനസ്സിലാക്കി ട്രെയിന്‍ നിര്‍ത്തിയതോടെ യാത്രക്കാര്‍ ജനലിലൂടെ പുറത്തുചാടുകയായിരുന്നു.
ഈ സമയം ഒരു സ്ത്രീ പാലത്തില്‍നിന്നും പുഴയിലേക്ക് എടുത്തു ചാടുന്നതും നീന്തി രക്ഷപ്പെടുന്നതും വിഡിയോയില്‍ കാണാം.
New video shows a person in the water after an Orange Line train broke down and started smoking over the Mystic River.
Riders had to climb off the train on to the tracks and walk back to the station. Witnesses say one person even jumped into the water. pic.twitter.com/Gvimj7krf9
— Rob Way (@RobWayTV) July 21, 2022
ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെ പൂർണമായും രക്ഷപ്പെടുത്തിയതായും അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ട്രെയിനിലെ ഇരുമ്പുപാളികൾ ഉരഞ്ഞാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. അപകടവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കുകയാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Boston train catches fire above the Mystic River this morning from CatastrophicFailure