അമുസ്ലീം പത്രപ്രവർത്തകനെ നിയമ വിരുദ്ധമായി മക്കയിലേക്ക് പ്രവേശിക്കാൻ സഹായിച്ചു; സ്വദേശി പൗരനെ അറസ്റ്റ് ചെയ്തു

അമുസ്ലീം പത്രപ്രവർത്തകനെ മക്കയിലേക്ക് പ്രവേശിക്കാൻ സൌകര്യം ചെയ്ത് കൊടുത്തതിന് സൌദി പൗരനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കുവാൻ പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറി.

അമേരിക്കൻ പൌരനായ മാധ്യമ പ്രവർത്തകനെയാണ് നിയമവിരുദ്ധമായ മാർഗ്ഗത്തിലൂട മക്കയിലേക്ക് പ്രവേശിക്കാൻ സ്വദേശി പൗരൻ സൌകര്യമൊരുക്കികൊടുത്തത്.

മുസ്‌ലിംകളല്ലാത്തവർക്ക് മക്കയിൽ പ്രവേശിക്കുന്നത് വിലക്കുന്ന നിയന്ത്രണങ്ങളുടെ വ്യക്തമായ ലംഘനമാണ് സൌദി പൗരൻ ചെയ്തത്. മുസ്ലീം ട്രാക്കിലൂടെ അമുസ്ലീം മാധ്യമ പ്രവർത്തകനെ കൈമാറ്റം ചെയ്യുകയും മക്കയിലേക്കുളള പ്രവേശനം സുഗമമാക്കുകയും ചെയ്തത് ശിക്ഷാർഹമായ കുറ്റമാണെന്നും റീജിയണൽ പോലീസിന്റെ മാധ്യമ വക്താവ് പറഞ്ഞു.

കുറ്റക്കാരനായ സ്വദേശിയെ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. കുറ്റകൃത്യം ചെയ്ത മാധ്യമപ്രവർത്തകനെ നിയമാനുസൃതമായ നടപടി സ്വീകരികകുവാനായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും അദ്ദേഹം വിശദീകരിച്ചു.

രാജ്യത്തിലേക്ക് വരുന്ന എല്ലാവരും ചട്ടങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു. പ്രത്യേകിച്ച് ഇരു ഹറമുകളെ കുറിച്ചും അവയുടെ വിശുദ്ധ വികാരങ്ങളെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരത്തിലുള്ള ഏതൊരു ലംഘനവും വെച്ചുപൊറുപ്പിക്കാനാവാത്ത കുറ്റകൃത്യമായി കണക്കാക്കുമെന്നും ബന്ധപ്പെട്ട ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റവാളികൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!