പിഞ്ചു കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: പേരാമ്പ്രയിൽ ഒരുവയസ്സും മൂന്ന് മാസവും പ്രായമായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര ഈര്‍പ്പാപൊയില്‍ ഗിരീഷിന്റെയും അഞ്ജലിയുടെയും മകനായ ശബരിയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം.
കുട്ടിയെ ഉറക്കികിടത്തി അമ്മ അലക്കുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്. കുട്ടിയുടെ ശബ്ദം കേള്‍ക്കാത്തതിനാല്‍ അല്‍പ്പസമയം കഴിഞ്ഞ് അഞ്ജലി തിരിച്ചെത്തിയപ്പോഴാണ് കുളിമുറിയിലെ ബക്കറ്റില്‍ കുട്ടി വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവനർ രക്ഷിക്കാനായില്ല. സംഭവത്തിൽ പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക