സൌദിയിൽ ഇലക്ട്രിക്ക് സ്ഥാപനത്തിൽ തീപിടുത്തം. മലയാളി മരിച്ചു

സൌദിയിലെ ജുബൈലിൽ ജബൽ സ്ട്രീറ്റിലെ സ്വകാര്യ ഇലക്ട്രിക് സ്ഥാപനത്തിലുണ്ടായ തീപ്പിടിത്തത്തിൽ  പാലക്കാട് കാരക്കുറിശ്ശി സ്വദേശി മരിച്ചു. നാസർ സ്രാമ്പിക്കൽ (57) ആണ് മരിച്ചത്.

ഇന്നാണ് ഇലക്ട്രിക് സ്ഥാപനത്തിൽ തീപ്പിടിത്തം ഉണ്ടായത്. അഗ്നിശമനസേനയെത്തി തീയണക്കുകയായിരുന്നു. ​പൊലീസെത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

30 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നു. ഇദ്ദേഹത്തിൻ്റെ മകൻ ബഹീഡ് രണ്ട് മാസം മുമ്പാണ് മരിച്ചത്. ഭാര്യ: ഹാലിയത്ത് ബീവി. ബാസിം, സിത്തു എന്നിവരാണ് മറ്റുമക്കൾ. പിതാവ്: അബ്ദുല്ല, മാതാവ്: സൈനബ.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!