സർക്കാരിന് തിരിച്ചടി; വിമാനത്തിലെ കയ്യേറ്റത്തിന് ഇ.പി ജയരാജനെതിരെ കേസെടുക്കാൻ നിർദേശം

എൽ.ഡി.എഫ് കണ് വീനർ ഇ.പി ജയരാജനെതിരെ കെസെടുക്കാൻ കോടതി നിർദ്ദേശം. ഇൻഡിഗോ വിമാനത്തിലെ കയ്യേറ്റത്തിനാണ് കേസ്. കൂടാതെ മുഖ്യമന്ത്രിയുടെ ഗണ്മാൻ, മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെയും കേസെടുക്കാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. തിരുവന്തപുരം വലിയതുറ പോലീസിനാണ് കോടതി നിർദ്ദേശം നൽകിയത്.

മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാനും കോടതി ഉത്തരവിട്ടു. മനഃപൂർവമല്ലാത്ത നരഹത്യ, വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്യാനാണ് കോടതി നിർദേശം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ലെനി തോമസിന്റേതാണ് ഉത്തരവ്.

ഇ.പി.ജയരാജൻ, മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫ്‌ അംഗങ്ങളായ അനിൽ കുമാർ, വി.എം.സുനീഷ് എന്നിവർക്കെതിരെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്യുക. കണ്ണൂർ സ്വദേശികളായ ഷർസീൻ മജീദ്, ആർ.കെ.നവീൻ കുമാർ എന്നിവരാണ് ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫിനുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

വിമാനത്തിൽ പ്രതിഷേധിച്ചവരെ ഇ.പി.ജയരാജൻ മർദിച്ചതായി പരാതിയിൽ പറയുന്നു. പൊലീസിനു പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ദിവസം ഇൻഡിഗോ ജയരാജനെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇതും കോടതി പരിഗണിച്ചിട്ടുണ്ട്.

ഇ.പി ക്കെതിരെ കേസെടുക്കാൻ സാധിക്കില്ലെന്നായിരുന്നു സർക്കാർ നിലപാട്. ഇപ്പോൾ കോടതി തന്നെ കേസെടുക്കാൻ ആവശ്യപ്പെട്ട സാഹചര്യത്തിൽ നടപടി സ്വീകരിക്കാതിരിക്കാൻ സർക്കാരിന് സാധിക്കില്ല.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!