സൗദിയിൽ വിമാനത്താവള ഫീസ് 35 ശതമാനം വരെ കുറക്കും

സൌദിയിൽ വിമാനത്താവള ഫീസ് 35 ശതമാനം വരെ കുറക്കുവാൻ നീക്കം ആരംഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇന്ന് (ബുധൻ) അറിയിച്ചു.  ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളോട് മത്സരിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.

റിയാദ്, ജിദ്ദ, ദമാം വിമാനത്താവളങ്ങളിൽ ഈ വർഷം അവസാനം മുതൽ ഇളവ് പ്രാബല്യത്തിലാകും. ഈ മേഖലയുടെ സ്വകാര്യവൽക്കരണ പദ്ധതികൾ തുടരുന്നതിൻ്റെ അടുത്ത ഘട്ടമാണിത് സൂചിപ്പിക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി. ഫാർൺബറോ എയർ ഷോയിൽ പങ്കെടുത്തപ്പോഴാണ് അതോറ്റി അധകൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!