മക്കയിൽ മലയാളി ഹജ്ജ് തീർഥാടക ഹൃദയാഘാതം മൂലം മരിച്ചു
മക്കയിൽ മലയാളി ഹജ്ജ് തീർഥാടക ഹൃദയാഘാതം മൂലം മരിച്ചു. കാസർകോട്, പടന്ന സ്വദേശി റൗളാ ബീവി (50) ആണ് മരിച്ചത്. ഹജ്ജ് കർമ്മങ്ങൾക്കിടെ മിനയിൽ വെച്ചായിരുന്നു ഇവർക്ക് ഹൃദയാഘാതമുണ്ടായത്. തുടർന്ന് കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇവർ ചികിത്സ നടന്ന് വരുന്നതിനിടെ ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു.
ഇന്ത്യൻ ഹജ്ജ് ഗ്രൂപ്പിന് കീഴിൽ പുരുഷ സഹായമില്ലാത്ത നോൺ മഹറം വിഭാഗത്തിൽ ബന്ധുവായ നൂർജഹാനൊപ്പമായിരുന്നു ഇവർ ഹജ്ജിന് എത്തിയിരുന്നത്. രോഗം ഉണ്ടായതായ വിവരത്തെ തുടർന്ന് ദുബായിലുളള മകൻ റഷീദ് രിദ പരിചരണത്തിനായി എത്തിയിരുന്നു.
കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി മോർച്ചറിയിൽ സുക്ഷിച്ചിരിക്കുകയാണ് മൃതദേഹം. നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ കബറടക്കുന്നതിന് ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വിഭാഗം മെമ്പർ മുഹമ്മദ് ഷമീം നടപടികൾ പൂർത്തിയാക്കാൻ സഹായത്തിനുണ്ട്.
ഭർത്താവ്: അബ്ദുൽ ഹക്കീം. മക്കൾ: സഫ്‌വാൻ, റഷീദ് രിദ, സയ്യിദ് അബൂബക്കർ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക