ജിദ്ദയിലെ പൊളിച്ച് നീക്കിയ ചേരി പ്രദേശങ്ങളുടെ വിമാനത്തിൽ നിന്നെടുത്ത ചിത്രങ്ങൾ പുറത്തുവിട്ടു

ജിദ്ദ: ജിദ്ദയിൽ മാസങ്ങൾ നീണ്ട ചേരികൾ നീക്കം ചെയ്യൽ പ്രവർത്തികൾക്ക് ശേഷം, ജോലി പൂർത്തിയായ പ്രദേശങ്ങളുടെ വിമാനത്തിൽ നിന്നെടുത്ത ഫോട്ടോകൾ അധികൃതർ പുറത്ത് വിട്ടു. ജിദ്ദ നഗരത്തിൻ്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്നതാണ് ചിത്രങ്ങൾ.

പൊളിച്ച് നീക്കാൻ നിർദേശം നൽകിയിട്ടില്ലാത്ത ഒറ്റപ്പെട്ട കെട്ടിടങ്ങൾ അതേപടി നിലനിൽക്കുന്നതായി ചിത്രങ്ങളിൽ കാണാം. അതോടൊപ്പം നീക്കം ചെയ്യൽ പ്രവർത്തനങ്ങൾ മാസങ്ങളോളം നടത്തിയതിന് ശേഷം, കെട്ടിടങ്ങളില്ലാത്ത വിശാലമായ പ്രദേശങ്ങളേയും ചിത്രങ്ങളിൽ കാണാവുന്നതാണ്. 

ഇത് വരെ ആകെ 28 പ്രദേശങ്ങളാണ് ജിദ്ദയിൽ പൂർണമായും നീക്കം ചെയ്തത്. 8 പ്രദേശങ്ങളിൽ പൊളിക്കൽ തുടരുകയാണ്. 

ബാനി മാലിക്, അൽ-വുറൂദ്, മിഷ്രെഫ്, അൽ-ജമാഅ, അൽ-റവാബി, അൽ-അസീസിയ, അൽ-റെഹാബ്, അൽ-റബവ എന്നീ പ്രദേശങ്ങളിലാണ് പൊളിച്ച് നീക്കൽ നടന്ന് വരുന്നതെന്ന് ജിദ്ദ ചേരി കമ്മറ്റി അറിയിച്ചു.

ചിത്രങ്ങൾ കാണാം


കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!