വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് പോകുന്നതിനിടെ മരിച്ച മലായാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ബുറൈദ: വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് പോകുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം കരുനാഗപ്പള്ളി ഓച്ചിറ സ്വദേശി ചങ്ങന്‍കുളങ്ങര കണ്ണമത്ത് തറയില്‍ വീട്ടില്‍ ശിവദാസന്റെ (62) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. റിയാദില്‍ നിന്ന് മുംബൈ വഴിയുള്ള എയര്‍ ഇന്ത്യാ വിമാനത്തിലായിരുന്നു മൃതദേഹം നാട്ടിലെത്തിച്ചത്.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്നാഴ്ചയോളമായി ഉനൈസ കിങ് സൗദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശിവദാസന്‍. വിവരമറിഞ്ഞ് ദമ്മാമില്‍ ജോലിചെയ്യുന്ന മകന്‍ ഷിബു ഉനൈസയിലെത്തിയിരുന്നു. വിദഗ്ധ ചികിത്സക്കായി ശിവാദാനസെ നാട്ടിലേക്ക് കൊണ്ട് പോവുന്നതിനിടെ അല്‍ഖസീം വിമാനത്താവളത്തില്‍ വെച്ച്‌ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഉടനെ യാത്ര റദ്ധാക്കി കിങ് ഫഹദ് ആശുപത്രിയിലെ അമീര്‍ സല്‍മാന്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഉനൈസ കെഎംസിസി വെൽഫെയർ വിംങാണ് ശിവദാസനെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നടത്തിയത് മുതല്‍ മൃതദേഹം നാട്ടിലയക്കുന്നത് വരെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ദമ്മാമിൽ നിന്നെത്തിയ മകൻ ഷിബുവിന് താമസ സൌകര്യം ചെയ്ത് കൊടുത്തതും  കെ.എം.സി.സിയാണ്. ഭാര്യ: രാധ (വസന്ത കുമാരി). മകള്‍: മിന്നു ദാസ്, മകൻ: ഷിബു

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!