ഏണിപ്പടിയില്‍ നിന്ന് വീണ് പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ മാട്ടൂലിൽ ഏണിപ്പടിയില്‍ നിന്ന് വീണ് പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മുഹിയുദ്ദീൻ ജുമാമസ്ജിദിന് സമീപത്തെ യു ഷാജഹാന്‍ – മുഹൈറ ദമ്പതികളുടെ മകള്‍ ലിസ ബിൻത്ത് ഷാജഹനാണ് മരിച്ചത്.

വീട്ടിനകത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ ഏണിപ്പടിയിൽ നിന്നും താഴെക്ക് വീഴുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ ഏണിപ്പടിയിലേക്ക് കുഞ്ഞ് വലിഞ്ഞ് കയറുകയായിരുന്നു. എന്നാൽ മാതാപിതാക്കള്‍  എത്തുന്നതിനു മുൻപേ വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലിരിക്കെയാണ് മരണം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!