ഒമാനിൽ വാഹനപകടത്തിൽ ഒരു മലയാളി മരിച്ചു; അഞ്ച് പേർക്ക് പരുക്കേറ്റു

ഒമാനിലെ ഹൈമയിൽ ഉണ്ടായ വാഹനപകടത്തിൽ ഒരു മലയാളി മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കണ്ണൂർ ആദികടലായി ചിറമ്മൽ തൈവളപ്പിൽ പി. ഷംസീർ (39) ആണ് മരിച്ചത്.

സലാല സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഹൈമയിൽ വെച്ച് ടയർ പൊട്ടിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവരിൽ  റഈസ്, രാജസ്ഥാൻ സ്വദേശി ബിന്ദു മജീച്ച എന്നിവരുടെ വിദഗ്ധ ചികിത്സക്കായി നിസ് വ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റു യാത്രക്കാരായിരുന്ന സമീർ, നജീബ്, സ്വാലിഹ നജീബ് എന്നിവർ ഹൈമയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!