സൗദിയിൽ വിമാന യാത്രക്കാരുടെ ബാഗേജ് പോളിസി പരിഷ്കരിച്ചു
സൗദി അറേബ്യയിലെ വിമാന യാത്രക്കാരുടെ ചെക്ക്ഡ് ബാഗേജ് പോളിസിയിൽ മാറ്റം വരുത്തിയതായി ദമ്മാമിലെ കിംഗ് ഫഹദ് എയർപോർട്ട് അറിയിച്ചു.
സാധാരയായി ഉപയോഗിച്ച് വരുന്ന യാത്ര ബാഗേജുകൾക്ക് പുറമെ പരന്ന പ്രതലത്തിലുള്ള ബാഗേജുകളും, ശരിയായി പാക്ക് ചെയ്ത പരന്ന പ്രതലത്തിലുള്ള പെട്ടികളും യാത്രക്കാർക്ക് വിമാനത്തിൽ കൊണ്ടുപോകാൻ അനുവാദമുണ്ട്.
വൃത്താകൃതിയിലുള്ളതോ, ക്രമരഹിതമായ ആകൃതിയിലുള്ളതോ ആയ ബാഗേജുകളും, കയഞ്ഞ കയറുള്ള ബാഗേജുകളും, നീളമുള്ള സ്ട്രാപ്പുകളുള്ള (കൈകളുള്ള) ബാഗുകളും കൊണ്ടുപോകാൻ അനുവദിക്കില്ല.
യാത്രക്കാർ വിമാനത്താവളത്തിലെത്തുന്നതിന് മുമ്പ് തന്നെ ഇക്കാര്യങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക