ജിദ്ദയിലെ 28 ചേരി പ്രദേശങ്ങളിലെ പൊളിക്കൽ പൂർത്തിയായി
ജിദ്ദ: ജിദ്ദ ഗവർണറേറ്റിലെ ചേരി പ്രദേശങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ, നേരത്തെ പ്രഖ്യാപിച്ച പദ്ധതിയും സമയ ക്രമവും പാലിച്ച് കൊണ്ട് തുടരുന്നതായി ചേരി വികസന കമ്മറ്റി അറിയിച്ചു.
പൊളിച്ച് നീക്കം ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ച 32 പ്രദേശങ്ങളിൽ 28 സ്ഥലങ്ങളിലെ ജോലികൾ ഇത് വരെ പൂർത്തിയായി. ശേഷിക്കുന്ന 8 പ്രദേശങ്ങളിലെ ജോലികൾ തുടരുകയാണ്.
ജിദ്ദ ഗവർണറേറ്റിലെ ചേരി കമ്മിറ്റി എക്‌സിക്യൂട്ടീവ് പ്ലാനും സ്ഥാപിതമായ ടൈംടേബിളും അനുസരിച്ച് അതിന്റെ പ്രവർത്തനം തുടരുന്നു. ബാനി മാലിക്, അൽ റബവ, അൽ-വുറൂദ്, മിഷ്‌റഫ്, അൽ-ജാമിഅ, അൽ-റവാബി, അൽ-അസീസിയ, അൽ-റിഹാബ് എന്നി 8 പ്രദേശങ്ങളിലാണ് പൊളിച്ച് നീക്കൽ പുരോഗമിക്കുന്നത്.
നേരത്തെ സേവനങ്ങൾ നിർത്തലാക്കുന്നതും, പൊളിക്കൽ ആരംഭിക്കുന്നതിനും നൽകിയ അറിയിപ്പുകൾ പ്രകാരം തന്നെ പൊളിക്കൽ ജോലികൾ പൂർത്തീകരിക്കുമെന്നും കമ്മറ്റി അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക