സോമാലിയയിൽ ലാൻഡിംഗിനിടെ വിമാനം തലകീഴായി മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു – വീഡിയോ

സോമാലിയയിൽ ലാൻഡിംഗിനിടെ വിമാനം തകർന്നുവീണു. എന്നാൽ വിമാനത്തിലുണ്ടായിരുന്ന 33 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ജുബ്ബ എയർവേയ്‌സിൻ്റെ ഫോക്കർ 50 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.

ബൈദോവ നഗരത്തിൽ നിന്ന് തലസ്ഥാന നഗരിയായ മൊഗാദിഷുവിലേക്ക് ആഭ്യന്തര സർവ്വീസ് നടത്തുകയായിരുന്നു വിമാനം. വിമാനത്താവളത്തിന് പുറത്ത് വിമാനം ക്രാഷ് ലാൻഡ് ചെയ്യുകയും ഉടൻ തീ പിടിക്കുകയുമായിരുന്നു.

 

സോമാലിയയുടെ തലസ്ഥാനത്തെ മൊഗാദിഷു  വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്ത് നിന്നുള്ള ചിത്രങ്ങളിലും വീഡിയോയിലും വിമാനം തലകീഴായി കിടക്കുന്നതാണ് കാണുന്നത്.

 

മൊഗാദിഷുവിലെ വിമാനത്താവളത്തിന് സമീപം വിമാനം തകർന്ന് വീണ സ്ഥലത്തിന് മുകളിൽ കട്ടിയുള്ള കറുത്ത പുക ഉയരുന്നതായി കാണാം. അഗ്നിശമന സേനവിഭാഗം ഇടപെട്ട് തീയണച്ചു.

 

യാത്രക്കാരെയും ജീവനക്കാരെയും രക്ഷപ്പെടുത്തിയതായി വിമാനത്താവള അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം

 

 

Share
error: Content is protected !!