സൌദി സന്ദർശനവേളയിൽ യു.എസ് പ്രസിഡണ്ടും കിരീടാവകാശിയും മുഷ്ടി ചുരുട്ടി ഹസ്തദാനം ചെയ്തത് എന്തിന് ? വിദേശകാര്യ മന്ത്രി വിശദീകരിക്കുന്നു – വീഡിയോ

റിയാദ്: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സൌദി സന്ദർശനത്തിനിടയിയിൽ സംഭവിച്ച നിരവധി കാര്യങ്ങൾ സൌദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ വെളിപ്പെടുത്തി. സി.എൻ.എന്നിന് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി വിശദാംശങ്ങൾ പുറത്ത് വിട്ടത്.

ഇരു രാജ്യങ്ങളുടെയും പൊതു താൽപ്പര്യമുള്ള ഏറ്റവും പ്രധാനപ്പെട്ട മേഖലകൾ ചർച്ചയായി. ഇറാൻ ഭീഷണി സംബന്ധിച്ച് ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഏകീകൃത നിലപാടുണ്ടെന്നും, കൗൺസിലിലെ എല്ലാ അംഗങ്ങളും ഇറാനുമായി സംസാരിക്കുന്നുണ്ടെന്നും. അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

യുഎസ് പ്രസിഡന്റുമായുള്ള കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സംഭാഷണം പ്രധാനമായും ഊന്നൽ നൽകിയത് ഇറാനിയൻ ഭീഷണിയെ എങ്ങനെ നേരിടാം എന്നതിലാണ്. ഇറാനെ ചർച്ചക്ക് പ്രേരിപ്പിക്കുന്നതിന് ആവശ്യമായ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനിയൻ ജനതയ്ക്ക് വലിയ നേട്ടങ്ങൾ ഉറപ്പുനൽകുന്ന വിധത്തിൽ മേഖലയിലെ മികച്ച സംയോജനവും അയൽ രാജ്യങ്ങളുമായുള്ള സാമ്പത്തിക സഹകരണവും നൽകുന്ന ആനുകൂല്യങ്ങൾ ഇറാനികൾ പ്രയോജനപ്പെടുത്തണമെന്നും വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.

ഇറാനിയൻ ആക്രമണത്തെ പ്രതിരോധിക്കാനുള്ള കഴിവ് വളർത്തിയെടുക്കാൻ യുഎസുമായും മേഖലയിലെ മറ്റുള്ളവരുമായും സൌദി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അബ്ഖൈക്കിലെ അരാംകോയുടെ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം പോലുള്ള ഇറാൻ ആക്രമണങ്ങൾ, ഇറാനെതിരെ ശക്തമായ പ്രതിരോധ നില കെട്ടിപ്പടുക്കാനാണ് ആവശ്യപ്പെടുന്നത്.

ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ ജോ ബൈഡനെ കിരീടാവകാശി സ്വീകരിച്ചപ്പോൾ ബൈഡൻ്റെ “മുഷ്ടി” ചുരുട്ടിയുള്ള ഹസ്തദാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ വിദേശകാര്യ  മന്ത്രി ഇങ്ങിനെ വിശദീകരിച്ചു.

“അമേരിക്കൻ പ്രസിഡണ്ട് വന്നത് മേഖലയിലെ മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്യാനാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൌഹൃദവും പങ്കാളിത്തവും കൂടുതൽ ശക്തമാക്കുന്നതിനുമാണ് അദ്ദേഹം സൌദി സന്ദർശിച്ചത്. എന്തിനാണ് മുഷിടി ചുരുട്ടിയുള്ള ഹസ്തദാനത്തിൽ നാം ആശങ്കാകുലരാകുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. രണ്ട് നേതാക്കളും കണ്ടുമുട്ടുകയും ആഹ്ലാദങ്ങൾ കൈമാറുകയും ചെയ്തു, ഇത് എല്ലാം വളരെ സാധാരണമാണ്.”

ചൈനയിൽ നിന്ന് മിസൈൽ സംവിധാനങ്ങൾ വാങ്ങാൻ രാജ്യം ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി, “പ്രതിരോധ സംഭരണത്തിലെ പ്രധാന പങ്കാളി” ആയി രാജ്യം അമേരിക്കയെയാണ് കാണുന്നുവെന്ന് വിദേശകാര്യ മന്ത്രി മറുപടി നൽകി. രാജ്യത്തിന് അമേരിക്കൻ ഉപകരണങ്ങൾ നേടാൻ കഴിയുന്നില്ലെങ്കിൽ, അപ്പോൾ മറ്റെവിടെയെങ്കിരും അന്വോഷിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, രാജ്യത്തിന്റെ ആവശ്യങ്ങൾക്കുള്ള ഏറ്റവും മികച്ച പരിഹാരങ്ങൾക്കനുസരിച്ച് മിസൈൽ പ്രതിരോധ സംവിധാനങ്ങളോ ഏതെങ്കിലും പ്രതിരോധ ആയുധങ്ങളോ വാങ്ങുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!