സൗദിയിൽ ജോലിക്കിടെ മലയാളി കുഴഞ്ഞുവീണു മരിച്ചു
സൌദിയിലെ റിയാദിൽ ജോലിചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം വെസ്റ്റ് കല്ലട സ്വദേശി അയിതൊട്ടുവ മണലിൽ വിശ്വനാഥൻ കൃഷ്ണൻ എന്ന അജയൻ ആണ് മരിച്ചത്. 56 വയസ്സായിരുന്നു. പത്ത് വർഷത്തോളമായി റിയാദിലെ ന്യൂ സനാഇയ്യയിൽ അൽമുനീഫ് പൈപ് ആൻഡ് ഫിറ്റിങ് കമ്പനിയിൽ ഹെൽപ്പറായി ജോലി ചെയ്ത് വരികയായിരുന്നു.
പെരുന്നാൾ അവധി ദിവസങ്ങളിൽ രാത്രികാല സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. അടുത്ത ദിവസം രാവിലെ ജോലിക്കെത്തിയ ഡ്രൈവറാണ് തറയിൽ വീണുകിടക്കുന്ന നിലയിൽ അജയനെ കണ്ടത്.
തുടർന്ന് അതേ കമ്പനിയിൽതന്നെ ഡ്രൈവറായി ജോലി ചെയ്യുന്ന അജയൻ്റെ മകൻ അജേഷിനേയും കമ്പനി അധികൃതരെയും വിവരമറിയിച്ചു. ശുമൈസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.
ഉഷാകുമാരിയാണ് ഭാര്യ, മക്കൾ: അനിഷ, അജേഷ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക