യുവാവിന് നേരെ വെടിയുതിർത്തു, 4 കുട്ടികൾ അറസ്റ്റിൽ – വിഡിയോ

ഡൽഹിയിലെ ജഹാംഗിർപുരിയിൽ യുവാവിന്റെ മുഖത്തേക്കു ആൺകുട്ടി വെടിയുതിർത്തു. 36 കാരനായ ജാവേദ് എന്നയാൾക്ക് നേരെയാണ് കുട്ടികൾ വെടിയുതിർത്തത്. സംഭവത്തിൽ നാലു കുട്ടികളെ ഡൽഹിയിൽ പൊലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് 5.15നാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ  പുറത്തുവന്നു. വെടിയുതിർക്കാൻ ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഏഴു മാസം മുൻപ് കുട്ടികളിൽ ഒരാളുടെ പിതാവിനെ ജാവേദ് മർദിച്ചിരുന്നെന്നും ഇതിനു പ്രതികാരമായാണ് വെടിവച്ചതെന്നുമാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. വെടിയേറ്റ ജാവേദിനെ ആദ്യം പ്രദേശത്തെ ഒരു ആശുപത്രിയിലും പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെന്ന് പൊലീസ് അറിയിച്ചു. ജാവേദിന്റെ വലതു കണ്ണിലാണ് വെടിയുണ്ട പതിച്ചതെന്നാണ് വിവരം. ജവേദ് അപകടനില തരണം ചെയ്തെന്ന് പൊലീസ് അറിയിച്ചു.

നാല് കുട്ടികൾ ഒരുമിച്ച് നടന്ന് വരുന്നതും, അതിൽ ഒരാൾ ജാവേദിന് നേരെ വെടിയുതിർക്കുന്നതും, രണ്ട് പേർ ഒന്നുമറിയാത്ത മട്ടിൽ മുന്നോട്ട് പോകുന്നതും, മറ്റൊരാൾ തിരിഞ്ഞ് നടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വെടിയുതിർത്ത ശേഷം കുട്ടികളെല്ലാവരും ഓടിപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

വെള്ളിയാഴ്ച വൈകിട്ട് പാർക്കിൽ നിൽക്കുന്നതിനിടെ മൂന്ന് ആൺകുട്ടികൾ അവിടേക്കു വന്നെന്നും അതിൽ ഒരാൾ തന്റെ മുഖത്തേക്ക് വെടിയുതിർത്തെന്നുമാണ് ജാവേദ് മൊഴി നൽകിയതെന്ന് പൊലീസ് അറിയിച്ചു. വെടിയുതിർത്തശേഷം അവർ ഓടി രക്ഷപ്പെട്ടെന്നും ജാവേദ് പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം

 

Share
error: Content is protected !!