ദമ്മാമിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ മൂലം ബാംഗ്ലൂരിൽ ഇറക്കി

സൌദിയിലെ ദമ്മാമിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ  മൂലം ബംഗളുരുവിൽ അടിയന്തിര ലാൻഡിംഗ് നടത്തി. ഇൻഡിഗോയുടെ ഇൻഡിഗോ 6E1366 വിമാനമാണ് ബാഗ്ലൂരിൽ അടിയന്തിരമായി ഇറക്കിയത്.

ദമ്മാമിൽ നിന്ന് ഇന്ന് സൌദി സമയം ഉച്ചക്ക് 2.40 നാണ് വിമാനം പറന്നുയർന്നത്. രാത്രി 9.10ന് കോഴിക്കോട് ഇറങ്ങേണ്ടിയിരുന്ന വിമാനമാണ് ബാഗ്ലൂരിലിറക്കേണ്ടി വന്നത്.

ബാഗ്ലൂരിൽ നിന്ന് പ്രശ്നം പരിഹരിച്ചതായും അവസാനഘട്ട പരിശോധന പൂർത്തിയാക്കി യാത്ര തുടരുമെന്നും യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. എന്നാൽ എപ്പോഴാണ് യാത്ര പുനരരാംഭിക്കുക എന്നത് ഇത് വരെ വ്യക്തമല്ല.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!