യാത്രക്കിടെ എയർ അറേബ്യ വിമാനത്തിന് സാങ്കേതിക തകരാർ; ലാൻഡിംഗിനായി കൊച്ചി വിമാനത്താവളത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച

എയർ അറേബ്യ വിമാനത്തിന് യാത്രയ്ക്കിടയിൽ സാങ്കേതിക തകരാർ കണ്ടെത്തിയതോടെ യാത്രക്കാർക്കും വിമാന ജീവനക്കാർക്കും ആശങ്ക വർധിപ്പിച്ചു. ഒടുവിൽ എയർ അറേബ്യ വിമാനം കൊച്ചിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്താവള അധികൃതരെയും ജീവനക്കാരെയും മുൾമുനയിൽ നിർത്തിയ ശേഷമായിരുന്നു വിമാനം ലാൻഡ് ചെയ്തത്.

ഷാർജയിൽനിന്നു 222 യാത്രക്കാരും ഏഴു ജീവനക്കാരുമായി പുറപ്പെട്ട എയർ അറേബ്യ ജി9 – 426 വിമാനത്തിന്റെ ഹൈ‍ഡ്രോളിക് സംവിധാനം തകരാറിലായതായി തിരിച്ചറിയുകയായിരുന്നു. ഇതോടെ കൊച്ചി വിമാനത്താവളത്തിൽ വൈകിട്ട് 6.41നു സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് എല്ലാ മുന്നൊരുക്കങ്ങളും നടത്തി.

7.13നു ലാൻഡ് ചെയ്യേണ്ട വിമാനം വൈകിട്ട് ഏഴരയോടെയാണ് അടിയന്തരമായി റണ്‍വേയിലിറക്കിയത്. തുടർന്ന് എട്ടരയോടെ  വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിൻവലിച്ചു. വിമാന സർവീസുകൾ സാധാരണ നിലയിലായി. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നു വിമാനത്താവള അധികൃതർ അറിയിച്ചു.

നിലവില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. സര്‍വീസുകള്‍ പുനരാരംഭിച്ചതിന് ശേഷം ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനം പുറപ്പെട്ടു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!