സൗദി അറേബ്യയിലെ റിയാദിൽ കുരങ്ങു വസൂരി സ്ഥിരീകരിച്ചു

റിയാദ്: സൌദി അറേബ്യയിലെ റിയാദിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു. രാജ്യത്തിന് പുറത്ത് നിന്ന് മടങ്ങിയെത്തിയ ഒരാൾക്കാണ് രോഗം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ രോഗബാധിതൻ ഏത് രാജ്യത്ത് നിന്നാണ് വന്നതെന്ന് മന്ത്രാലയം  ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല.

രോഗം സ്ഥിരീകരിച്ചയാളെ അംഗീകൃത ആരോഗ്യ നടപടിക്രമങ്ങൾക്കനുസൃതമായി ചികിത്സക്ക് വിധേയമാക്കിയിട്ടുണ്ട്. കൂടാതെ അദ്ദേഹവുമായി ബന്ധമുള്ള എല്ലാവരേയും പരിശോധിച്ചതായും, ആരിലും രോഗം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയംവ്യക്തമാക്കി.

മങ്കിപോക്‌സുമായി ബന്ധപ്പെട്ട കേസുകൾ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. പുതിയതായി കേസുകൾ റിപ്പോർട്ട് ചെയ്താൽ അക്കാര്യം പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

എല്ലാവരും ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.  യാത്രാവേളയിലോ മറ്റോ കുരങ്ങുപനിയുമായി ബന്ധപ്പെട്ട എന്തെങ്കിലും അന്വേഷണങ്ങളോ, നിർദ്ദേശങ്ങളോ ആവശ്യമായാൽ ആരോഗ്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക ചാനലുകളിലൂടെയും, പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) വഴിയും ബന്ധപ്പെടാം.  അല്ലെങ്കിൽ ആരോഗ്യ കേന്ദ്രവുമായി (937) എന്ന നമ്പറിലും ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Share
error: Content is protected !!