മാലദ്വീപ്, സിംഗപ്പുർ, ഒടുവില്‍ സൗദി…; ശ്രീലങ്കൻ പ്രസിഡണ്ടും ഭാര്യയും സൗദിയിലെത്തുമെന്ന് റിപ്പോർട്ട്

ശ്രീലങ്കയിൽ ആഭ്യന്തര കലാപം അതിരൂക്ഷമായി തുടരുന്നതിനിടെ, രാജ്യം വിട്ട് മാലദ്വീപിലേക്കു പലായനം ചെയ്ത ഗോട്ടബയ, അവിടെനിന്ന് സിംഗപ്പുരിലേക്കും തുടർന്ന് സൗദി അറേബ്യയിലും എത്തുമെന്നാണ് റിപ്പോർട്ട്. മാലദ്വീപിൽവച്ച് രാജപക്സെയ്‌ക്കെതിരെ പ്രതിഷേധം നടന്നതായി റിപ്പോർട്ടുണ്ട്. അതിനിടെയാണ് അദ്ദേഹം സിംഗപ്പുരിലേക്ക് പോയത്. അവിടെനിന്ന് ജിദ്ദയിലെത്തുമെന്നാണ് റിപ്പോർട്ട്.

ശ്രീലങ്കയിൽ പ്രക്ഷോഭം കൊടുമ്പിരി കൊള്ളുമ്പോൾ രാജ്യം വിട്ട് പുലർച്ചെ അയൽ രാജ്യമായ മാലദ്വീപിൽ അഭയം തേടി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഗോട്ടയും ഭാര്യയും 13 അംഗ സംഘവും ബുധനാഴ്ച പുലർച്ചെ 3.50 ന് മാലദ്വീപിലെത്തിയത്. എന്നാൽ, മാലദ്വീപിലെ പ്രതിപക്ഷ കക്ഷികൾ ഗോട്ടയ്ക്കെതിരെ തെരുവിലിറങ്ങിയതോടെ നില പരുങ്ങലിലായി. തുടർന്നാണു സൗദി എയർലൈൻസിൻ്റെ എസ്‌വി 788 വിമാനത്തിൽ  സിംഗപ്പൂരിലേയ്ക്കു പോയത്. അവിടെനിന്ന് ജിദ്ദയിലെത്തുമെന്നാണ് റിപ്പോർട്ട്.

മാലദ്വീപ് എയർ ട്രാഫിക് കൺട്രോളർമാർ അനധികൃത വിമാനത്തിന് ആദ്യം ലാൻഡിംഗിന് അനുമതി  നിഷേധിച്ചെങ്കിലും പ്രസിഡന്റ് മാലിദ്വീപിൽ ലാൻഡ് ചെയ്തു. രാജപക്‌സെ കുടുംബത്തിന്റെ സഖ്യകക്ഷിയായ സ്പീക്കറും മുൻ പ്രസിഡന്റുമായ മുഹമ്മദ് നഷീദ് ഇടപെട്ട് സംഘർഷത്തിലായ പ്രസിഡന്റിന് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതായി മാലിദ്വീപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം കുടുംബത്തിലെ 15 അംഗങ്ങളുമായി യുഎഇയിലേക്ക് പോകാനായി രണ്ട് തവണ ശ്രമിച്ചിരുന്നു. എയർപോർട്ട് ഉദ്യോഗസ്ഥർ കുടുംബം പൊതുജനങ്ങളിൽ നിന്ന് ഒളിച്ചിരിക്കുന്ന വിഐപി ലോഞ്ചിൽ നിന്ന് അവരുടെ സേവനങ്ങൾ പിൻവലിക്കുകയും പ്രസിഡന്റിനെ ഇമിഗ്രേഷൻ ക്യൂവിൽ ചേരാൻ ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ രോഷാകുലരായ യാത്രക്കാർ പ്രസിഡണ്ടിനെ വിമാനത്തിനുള്ളിൽ വെച്ച് പരിശോധിക്കരുതെന്ന് വിമാനത്താവള അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!