ഉംറ വിസാ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും; നടപടിക്രമങ്ങൾ വിശദമായി അറിയാം
ജിദ്ദ: വിദേശ രാജ്യങ്ങളിൽ നിന്നും ഉംറക്ക് വരാൻ ആഗ്രഹിക്കുന്നവർക്കുള്ള വിസാ അപേക്ഷകളും നടപടിക്രമങ്ങളും ഇന്ന് (വ്യാഴം) മുതൽ ആരംഭിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
സൌദിയിലുള്ളവർക്കും വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും മുഹറം 1 അഥവാ ജൂലൈ 30 മുതലാണ് ഉംറ തീർഥാടനം ആരംഭിക്കുന്നത്. ആഭ്യന്തര തീർഥാടകർക്ക് ദുൽഹജ്ജ് 20 മുതൽ ഉംറ തീർഥാടനം ആരംഭിക്കുമെന്ന നേരത്തെ അറിയിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആഭ്യന്തര തീർഥാടകർ ഇഅ്തമർനാ, തവക്കൽനാ സർവീസസ് ആപ്പുകൾ വഴി ഉംറക്കുള്ള പെർമിറ്റുകൾ നേടേണ്ടതാണ്. അതേ സമയം ഹറം പള്ളികളിലേക്ക് പ്രവേശിക്കാനും നമസ്കാരങ്ങളിൽ പങ്കെടുക്കാനും പെർമിറ്റ് ആവശ്യമില്ല.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഉംറപെർമിറ്റുകൾ അനുവദിക്കില്ല. ഉംറക്കെത്തുന്ന സമയത്ത് കോവിഡ് ബാധിതനായിരിക്കരുതെന്നും വ്യവസ്ഥയുണ്ട്.
ഇന്ത്യയിൽ നിന്നോ മറ്റു വിദേശ രാജ്യങ്ങളിൽ നിന്നോ ഉംറക്ക് വരാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന വ്യവസ്ഥകൾ പാലിക്കേണ്ടതാണ്.
- https://maqam.gds.haj.gov.sa/Home/OTAs എന്ന ലിങ്ക് വഴി വിദേശ രാജ്യങ്ങളിൽ നിന്നും ഉംറക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഇടനിലക്കാരില്ലാതെ തന്നെ ഉംറ വിസക്ക് അപേക്ഷിക്കാവുന്നതാണ്.
- അപേക്ഷയിലൂടെ വിസ ലഭിച്ച ശേഷം താഴെ നൽകിയിട്ടുള്ള ഏതെങ്കിലും ഒരു മൊബൈൽ ആപ്പ് വഴി ഉംറ നിർവഹിക്കുവാനുള്ള അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യുക. a) https://play.google.com/store/apps/details?id=com.sejel.eatamrna&hl=ar&gl=SA എന്ന ആൻഡ്രോയിഡ് ആപ്പ് വഴി ഉംറ നിർവഹിക്കുവാനുള്ള അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാം. b) https://apps.apple.com/sa/app/%D8%A7%D8%B9%D8%AA%D9%85%D8%B1%D9%86%D8%A7/id1532669630 എന്ന ഐഫോണ് ആപ്പ് വഴി ഉംറ നിർവഹിക്കുവാനുള്ള അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാം.
- മുകളിൽ പറഞ്ഞത് പ്രകാരം നേരിട്ട് ചെയ്യാൻ സാധിക്കാത്തവർക്ക്, അതത് രാജ്യങ്ങളിലെ അംഗീകൃത ടൂറിസം കമ്പനികളോ ഏജൻസികളോ സന്ദർശിച്ചുകൊണ്ട്, വിസ നൽകുന്നതിനുള്ള ആവശ്യകതകൾ പൂർത്തിയാക്കുകയും, നിങ്ങളുടെ താൽപര്യപ്രകാരമുള്ള പാക്കേജ് തെരഞ്ഞെടുക്കുകയും. ചെയ്യുക. തുടർന്ന് ഉംറക്കും റൌളാശരീഫിലെ പ്രാർത്ഥനക്കും അപ്പോയിൻ്റ്മെൻ്ര് ബുക്ക് ചെയ്യുകയും ചെയ്യുക.
അംഗീകൃത ഏജന്റുമാരുടെ ലിസ്റ്റ് കണ്ടെത്താൻ, കമ്പനികളെയും ഏജൻസികളെയും കുറിച്ച് അറിയാൻ ഈ ലിങ്കിൽ പ്രവേശിച്ചാൽ മതി. https://eservices.haj.gov.sa/eservices3/pages/VisaInquiry/SearchVisa.xhtml?dswid=-4283
- ഉംറ വിസ ലഭിക്കുവാൻ താഴെ പറയുന്ന കാര്യങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്.
a) സൌദിയിലേക്ക് വരാനും തിരിച്ച് പോകുവാനുമുള്ള വിമാനയാത്ര ടിക്കറ്റ്.
b) ഇൻഷൂറൻസ് പോളിസി.
c) അംഗീകൃത സൗദി ഉംറ കമ്പനികളിലൊന്നിൽ നിന്നും താമസം, ഗതാഗതം, ഫീൽഡ് സേവനങ്ങൾ എന്നിവക്കുള്ള റിസർവേഷൻ.
കൂടുതൽ വിവരങ്ങൾക്ക് ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ വെബ് സൈറ്റ് സന്ദർശിക്കാം
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക