റൗളാ ശരീഫിലേക്ക് പ്രവേശിക്കാൻ കോവിഡ് കുത്തിവെപ്പ് നിർബന്ധമില്ല

മദീനയിലെ പ്രവാചകൻ്റെ പള്ളിയിലുള്ള റൌളാ ശരീഫിലേക്ക് പ്രവേശിക്കാൻ കോവിഡ് കുത്തിവെപ്പ് നിർബന്ധമില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

മക്ക മദീന ഹറം പള്ളികളിലേക്കുള്ള പ്രവേശനത്തിന് തവക്കൽനാ ആപ്പിലെ പ്രതിരോധ കുത്തിവെപ്പ് സ്റ്റാറ്റസ് പരിശോധന റദ്ദാക്കിയതായും മന്ത്രാലയം അറിയിപ്പു.

റൌളാ ശരീഫിലേക്ക് പ്രവേശിക്കാൻ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എത്രത്തോളം ആവശ്യമാണ് എന്നതിനെക്കുറിച്ചുള്ള ഒരു വ്യക്തിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!