സൗദിയിൽ ഓടുന്ന വാഹനം തട്ടിയെടുത്ത് തീയിട്ട രണ്ട് പേരെ അറസ്റ്റ് ചെയ്തു – വീഡിയോ

സൌദി അറേബ്യയിലെ റിയാദിൽ വാഹനം  മോഷ്ടിച്ച് തീയിട്ട രണ്ട്  പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കൊമേഴ്‌സ്യൽ സ്റ്റോറിന് മുന്നിൽവെച്ചാണ് പ്രതികൾ ഓടുന്ന വാഹനം തട്ടിയെടുത്തത്. കാർ മോഷ്ടിച്ച ശേഷം തീയിടുകയും പ്രതികൾ രക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, ദൃശ്യങ്ങളിൽ കണ്ട സ്വദേശികളായ രണ്ട് പേരെ പിടികൂടുകയായിരുന്നു.

കാർ മോഷ്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ കാർ ഉടമയ്ക്ക് പരിക്കേറ്റതായി റിയാദ് പോലീസിന്റെ മാധ്യമ വക്താവ് അറിയിച്ചു. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും പൊലീസ് അറിയിച്ചു

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം

 

 

Share
error: Content is protected !!