സൌദിയിൽ മൂന്ന് വിദ്യാർഥികളുൾപ്പെടെ ഇന്ത്യൻ കുടുംബത്തിലെ അഞ്ച് പേർ വാഹനപകടത്തിൽ മരിച്ചു

ജിദ്ദ: സൌദിയിലെ ഖുലൈസിൽ ഇന്ത്യൻ കുടുംബത്തിലെ അഞ്ച് പേർ വാഹനപകടത്തിൽ  മരിച്ചു. തൂവലിൽ നിന്ന് പെരുന്നാളാഘോഷം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ മൂന്ന് പേർ ജിദ്ദ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളാണ്. രണ്ട് പേർ മരിച്ച കുട്ടികളുടെ കുടുംബാഗങ്ങളുമാണ്. യു.പിയിലെ ലക്നൌ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി അയാൻ മുഹമ്മദ് നിയാസ് (18),  ഒൻപതാം ക്ലാസ് വിദ്യാർഥി ഇഖ്‌റ മുഹമ്മദ് നിയാസ് (14), രണ്ടാം ക്ലാസ് വിദ്യാർഥി അനസ് മുഹമ്മദ് നിയാസ് (12), ബന്ധുക്കളായ ഇനായത്ത് അലി (38), തൗഫീഖ് ഖാൻ (22) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ജിദ്ദക്കടുത്ത് ഖുലൈസിലാണ് അപകടമുണ്ടായത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!