ഹജ്ജിന് ശേഷം ഉംറ പുനരാരംഭിക്കുന്നത് സംബന്ധിച്ച് മന്ത്രാലയം വിശദീകരിക്കുന്നു
മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിൻ്റെ ഭാഗമായി ദുൽഹജ്ജ് 20 (അടുത്ത ചൊവ്വാഴ്ച) വരെ ഹജ്ജ് തീർഥാടകർക്ക് മാത്രമേ മക്കയിലെ ഹറം പള്ളിയിൽ ഉംറക്ക് അനുമതി നൽകൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് സീസണിൻ്റെ ഭാഗമായി നിറുത്തി വെച്ച ഉംറ തീർഥാടനം ജൂലൈ 20ന് ബുധനാഴ്ച മുതൽ പുനരാരംഭിക്കും. തവക്കൽനാ, ഇഅ്തമർനാ ആപ്പുകൾ വഴി പെർമിറ്റെടുത്തുകൊണ്ട് വിശ്വാസികൾക്ക് ഉംറക്ക് വരാം. ഉംറ തീർഥാടനം പുനരാരംഭിക്കുന്നത് സംഭന്ധിച്ച് വിശ്വാസിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ തവക്കൽനാ ഇഅ്തമർനാ ആപ്പുകളിൽ ഉംറ പെർമിറ്റുകൾക്കുള്ള തിയതികളും സമയവും കാണാവുന്നതാണ്. എന്നാൽ ഇത് ഉംറ തീർഥാടകർക്ക് ലഭിക്കുന്നതല്ല.
ഇന്നത്തോടെ ആഭ്യന്തര ഹജ്ജ് തീർഥാടകർക്ക് വിടവാങ്ങൾ തൊവാഫിനുള്ള സമയം അവസാനിക്കും. നാളെ (ബുധനാഴ്ച) മുതൽ വിദേശ തീർഥാടകർ ഹറം പള്ളിയിൽ വിടവാങ്ങൾ തൊവാഫ് ആരംഭിക്കുന്നതാണ്. ത്വാവാഫ് ചെയ്യുവാനുള്ള മുഴുവൻ ശേഷിയും തീർഥാടകർക്ക് തുറന്ന് കൊടുക്കും. മറ്റന്നാൾ (വ്യാഴാഴ്ച) മുതൽ മലയാളി തീർഥാടകരുടെ ആദ്യ സംഘം നാട്ടിലേക്ക് മടങ്ങും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക