തീർഥാടകർ വിടവാങ്ങൾ ത്വവാഫ് ആരംഭിച്ചു; ആദ്യ മലയാളി സംഘം വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങും

മക്ക: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ പരിസമാപ്തിയിലേക്ക്. ഇന്ന് മുതൽ ആഭ്യന്തര ഹജ്ജ് തീർഥാടകർ വിടവാങ്ങൾ ത്വാവാഫ് ആരംഭിച്ചു. ഇന്ന് ജംറകളിലെ കല്ലേറ് കർമ്മം പൂർത്തിയാക്കി തീർഥാടകർ മിനയിൽ നിന്ന് വിടപറഞ്ഞു. വിശുദ്ധ ഹറമിലെത്തി ഹജ്ജിലെ അവസാനത്തെ കർമ്മമായ വിടവാങ്ങൽ ത്വാവാഫ് ചെയ്ത് തുടങ്ങി. വിടവാങ്ങൾ ത്വാവാഫ് പൂർത്തിയാക്കിയവർ അവരുടെ താമസ സ്ഥലങ്ങളിലേക്കും ജോലിസ്ഥലങ്ങളിലേക്കും മടങ്ങും.

ഇന്നും നാളെയും (തിങ്കൾ, ചൊവ്വ) ആഭ്യന്തര തീർഥാടകരാണ് വിടവാങ്ങൾ ത്വവാഫ് ചെയ്യുക. വിദേശ തീർഥാടകർക്ക് ബുധനാഴ്ച മുതലാണ് വിടവാങ്ങൾ ത്വാവാഫിനുള്ള അവസരം ക്രമീകരിച്ചിട്ടുള്ളത്. ഇന്ന് സൂര്യാസ്തമനത്തിന് മുമ്പ് മടങ്ങുന്ന തീർഥാടകർക്ക് ഇന്നത്തോടെ കല്ലേറ് കർമ്മം പൂർത്തിയാക്കും. സൂര്യാസ്തമനത്തിന് ശേഷവും മിനയിൽ തങ്ങുന്നവർ നാളത്തെ കല്ലേറ് പൂർത്തിയാക്കിയ ശേഷം മാത്രമേ മിനയിൽ നിന്ന് പോകാൻ പാടുളളു.

കേരളത്തിൽ നിന്ന് സ്വകാര്യ ഗ്രൂപ്പുകളിലെത്തിയ ഹാജിമാർ പലരും ഇന്നത്തോടെ ജംറകളിലെ കല്ലേറ് പൂർത്തിയാക്കി താമസ സ്ഥലത്തേക്ക് മടങ്ങും. ഇവർ ബുധനാഴ്ച മുതൽ ത്വവാഫുൽ വിദാഅ് അഥവാ വിടവാങ്ങൾ ത്വാവാഫ് ചെയ്യും. ജൂണ് 14ന് വ്യാഴാഴ്ച മലയാളി തീർഥാടകരുടെ ആദ്യ സംഘം നാട്ടിലേക്ക് പുറപ്പെടും. സ്വകാര്യ ഗ്രൂപ്പുകൾ വഴിയെത്തിയവരാണ് വ്യാഴാഴ്ച പുറപ്പെടുന്നത്. ഇവർ ജിദ്ദ വിമാനത്താവളത്തിൽ നിന്നാണ് യാത്ര പുറപ്പെടുക.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!