സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു

സൌദിയിൽ മലയാളി നഴ്സ് മരണപ്പെട്ടു. കൊല്ലം പത്തനാപുരം സ്വദേശിനി ആൻസി ഫാത്തിമ ബീവിയാണ് മരിച്ചത്. 31 വയസ്സായിരുന്നു. ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. പ്രസവത്തിന് ശേഷമുണ്ടായ സങ്കീർണ്ണതകളെ തുടർന്നായിരുന്നു മരണം. അഞ്ചു വർഷത്തോളമായി സൌദിയിലെ ബുറൈദയിൽ പ്രിൻസ് സുൽത്താൻ കാർഡിയാക്ക് സെന്ററിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തു വരികയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ബുറൈദയിലെ എം സി എച്ച് ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച സിസേനിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത ദിവസം പനിയും ശ്വാസ തടസ്സവും വർധിച്ചതിനാൽ, ഉനൈസ കിംഗ് സഊദ് ഹോസ്പിറ്റലിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റി. തുടർന്ന് വീണ്ടും സർജറിക്ക് വിധേയമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നില വഷളാകുകയും, തുടർന്ന് രാത്രി മരണപ്പെടുകയുമായിരുന്നു. കുഞ്ഞ് പൂർണ്ണ ആരോഗ്യത്തോടെ ബന്ധുക്കളുടെ സംരക്ഷണയിലാണ്. സനിത് എ ഷുക്കൂറാണ് ഭർത്താവ്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!