എക്സിറ്റ് റീ എൻട്രി കാലവധി അവസാനിച്ചാൽ എന്ത് ചെയ്യും ? ജവാസാത്ത് വിശദീകരിക്കുന്നു
റിയാദ്: സൌദിക്ക് പുറത്തേക്ക് പോയ വിദേശികൾക്ക് എക്സിറ്റ് റീ എൻട്രി കാലവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ, ഇല്ക്ട്രോണിക് പ്ലാറ്റ്ഫോമിലൂടെ ഇപ്പോഴും പുതുക്കി നൽകുന്നതാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വ്യക്തമാക്കി.
തൊഴിലുടമയോ താമസക്കാരനോ പേയ്‌മെന്റ് സേവനത്തിലൂടെ ഫീസ് അടച്ചതിന് ശേഷം, തൊഴിലുടമയുടെ അബ്ഷിർ പ്ലാറ്റ് ഫോം വഴി കാലാവധി നീട്ടാവുന്നതാണ്. ഈ സംവിധാനം ഇത് വരെ അവസാനിപ്പിച്ചിട്ടില്ലെന്നും ഇപ്പോഴും ലഭ്യാണെന്നും ജവാസാത്ത് വിഭാഗം അറിയിച്ചു.
രാജ്യത്തിന് പുറത്തായിരിക്കുമ്പോൾ വിസയുടെ കാലാവധി കഴിഞ്ഞെന്നും വീണ്ടും മടങ്ങിവരാനുള്ള സാധ്യതയെ കുറിച്ചും ചോദിച്ച വ്യക്തിക്ക് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക