ശ്രീലങ്കയിലെ കലാപം: സൗദിയിലെ ശ്രീലങ്കൻ എംബസിയുടെ പ്രത്യേക അറിയിപ്പ്
ശ്രീലങ്കയിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ സൌദി അറേബ്യയിലെ ശ്രീലങ്കൻ എംബസി രാജ്യത്തെ നിലവിലെ അവസ്ഥ വിശദീകരിച്ചുകൊണ്ട് പ്രസ്താവന പുറത്തിറക്കി.
ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്നവർ, നിലവിലെ പ്രതിഷേധങ്ങളുടെയും പ്രകടനങ്ങളുടെയും സാഹചര്യത്തിൽ യാത്ര മാറ്റിവയ്ക്കാൻ എംബസി ആവശ്യപ്പെട്ടു.
മുൻകരുതലുകൾ എടുക്കാനും ഒത്തുചേരലുകളിൽ നിന്നും പ്രകടനങ്ങളിൽ നിന്നും വിട്ടുനിൽക്കാനും പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാനും ശ്രീലങ്കയിൽ താമസിക്കുന്നവരും സന്നിഹിതരുമായ പൗരന്മാരോട് അവർ ആഹ്വാനം ചെയ്തു.
ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന ശ്രീലങ്കയിൽ ആഭ്യന്തര കലാപം രൂക്ഷമായിട്ടുണ്ട്.
ഇതിനിടെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജി വച്ചു. സ്പീക്കർ ആക്ടിംഗ് പ്രസിഡണ്ടാകാനും തീരുമാനം. സർവകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരമാണിത്. ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഔദ്യോഗിക വസതിയിലേക്കു ഓഫിസിലേക്കും പ്രതിഷേധക്കാർ ഇടിച്ചുകയറി രാജ്യതലസ്ഥാനം കലാപഭൂമിയായതിനു പിന്നാലെയാണ് വിക്രമസിംഗെയുടെ രാജി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക