ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് ബലിപെരുന്നാൾ

ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ ചില രാജ്യങ്ങളിൽ  കർശന നിയന്ത്രണങ്ങളുണ്ട്. എന്നാൽ  സൌദിയിൽ നിയന്ത്രണങ്ങളിലാത്ത പെരുന്നാളാണ് ഇന്ന്.

സൌദി ഭരണാധികാരി സൽമാൻ രാജാവ് ഹജ്ജ് തീർതാടകർക്കും, രാജ്യത്തെ പൌരന്മാർക്കും താമസക്കാർക്കും പെരുന്നാൾ ആശംസകൾ നേർന്നു.

സൌദിയിലെല്ലായിടത്തും പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരങ്ങൾ നടന്നു. മക്ക-മദീന ഹറം പള്ളികളിൽ ആയിരക്കണക്കിന് വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു. സന്ദർശന വിസയിൽ സൌദിയിലെത്തിയ പല കുടുംബങ്ങളും സൌദിയിലുള്ളതിനാൽ മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പെരുന്നാൾ ആഘോഷത്തിന് പൊലിമ കൂടിയിട്ടുണ്ട്.

സ്കൂ​ൾ അ​വ​ധി​യും പെ​രു​ന്നാ​ളും ഒ​ന്നി​ച്ചെ​ത്തി​യ​തി​നാ​ൽ പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ അ​ധി​ക​വും നാ​ട്ടിലാണ്. ജൂ​ലൈ​ ഒ​ന്നു​മു​ത​ലാ​ണ്​ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ​ക്ക്​ അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​നൊ​പ്പം പെ​രു​ന്നാ​ൾ അ​വ​ധി കൂ​ടി​യാ​യ​തോ​ടെ ഒ​രാ​ഴ്ച മു​ത​ൽ ഒ​രു​മാ​സം വ​രെ അ​വ​ധി​യി​ൽ പല കു​ടും​ബ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി.

മാ​സ്കും നി​യ​ന്ത്ര​ണ​ങ്ങ​ളു​മൊ​ന്നു​മി​ല്ലാ​ത്ത ഒ​ന്ന​ര മാ​സ​ത്തി​നു​ശേ​ഷം വ്യാ​ഴാ​ഴ്ച മു​ത​ൽ ഖത്തറിൽ വീണ്ടും​അ​ട​ച്ചി​ട്ട പൊ​തു ഇ​ട​ങ്ങ​ളി​ൽ മാ​സ്ക്​ നി​ർ​ബ​ന്ധ​മാ​ക്കി​യിട്ടുണ്ട്. പ​ള്ളി​ക​ൾ, മാ​ളു​ക​ൾ, ​ബാ​ർ​ബ​ർ​ഷോ​പ്പ്, റ​സ്​​റ്റാ​റ​ന്‍റ്​ ഉ​ൾ​പ്പെ​ടെ ആ​ളു​ക​ൾ കൂ​ടു​ന്ന പൊ​തു​ഇ​ട​ങ്ങ​ളി​ൽ മാ​സ്ക്​ അ​ണി​യ​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​നാ​യി പ​ള്ളി​ക​ളി​ലും ഈ​ദ്ഗാ​ഹു​ക​ളി​ലു​മെ​ത്തു​ന്ന വി​ശ്വാ​സി​ക​ളും മാ​സ്ക്​ അ​ണി​ഞ്ഞിരുന്നു.

ഒമാനിൽ മതകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള പള്ളികളിൽ പെരുന്നാൾ നമസ്കാരങ്ങൾ രാവിലെ 6.40 നായിരുന്നു. സുൽത്താൻ ഖാബൂസ് മസ്ജിദിലും 6.40 ന് നമസ്കാരം നടന്നു. വിവിധ മലയാളി കൂട്ടായ്മകളും പെരുന്നാൾ നമസ്കാരങ്ങൾ ഒരുക്കിയിട്ടുണ്ട്. ശക്തമായ മഴകാരണം ഇപ്രാവശ്യം ഒമാനിൽ ഈദ് ഗാഹുകൾ ഇല്ല.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറഫ ദിനത്തിൽ വിശ്വാസികൾക്ക് ഈദ് അൽ അദ്ഹ ആശംസകൾ അറിയിച്ചു.

ഷെയ്ഖ് മുഹമ്മദ് യുഎഇയിലെ ജനങ്ങൾക്കും എല്ലാ അറബ്, ഇസ്ലാമിക ജനതകൾക്കും ഈദ് അൽ അദ്ഹയുടെ ആശംസകൾ നേരുകയും അവർക്ക് നല്ല ആരോഗ്യം, സുരക്ഷയും ഉണ്ടായിരിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

 

Share
error: Content is protected !!