മലയാളി യുവാവ് ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം എടപ്പാൾ കോലളമ്പ് സ്വദേശി സൌദിയിലെ ജിദ്ദയിൽ നിര്യാതനായി. വെളുത്തേടത്ത് വളപ്പിൽ അബ്ദുൽറസാഖാണ് മരിച്ചത്. 37 വയസ്സായിരുന്നു. ജോലിക്കിടെ ഹൃദയാഘാതം സംഭവിച്ചതാണ് മരണ കാരണം. ജിദ്ദയിലെ ബലദിയ്യ സ്ട്രീറ്റിൽ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്ന ജോലി ചെയ്തിരുന്നത്. ഒരു മാസം മുമ്പാണ് ഇദ്ദേഹം ഇവിടെ ജോലിക്കെത്തിയത്.

നേരത്തെ റിയാദിലായിരുന്നു അബ്ദുൽ റസാഖ് ജോലി ചെയ്തിരുന്നത്. മെച്ചപ്പെട്ട ജോലി തേടി ഒരു മാസം മുമ്പാണ് ജിദ്ദയിലെത്തിയത്.

ഭാര്യയും രണ്ടു മക്കളുമുണ്ട്. മൃതദേഹം സിത്തീൻ റോഡിലെ ഹസ്സൻ ഗസ്സാവി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി ജിദ്ദ കെഎംസിസി വെൽഫെയർ വിങ് അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!