ഹജ്ജിനായി തീർഥാകർ നാളെ മിനയിലേക്ക്; മദീനയിലെ ആശുപത്രികളിൽ കഴിയുന്ന കിടപ്പു രോഗികളുമായി പ്രത്യേക മെഡിക്കൽ വാഹന വ്യൂഹം മക്കയിലേക്ക് പുറപ്പെട്ടു

നാളെ (ബുധനാഴ്ച) രാത്രിയോടെ ഹജ്ജ് തീർഥാടകർ ഹജ്ജ് കർമ്മങ്ങൾക്കായി മിനയിലേക്ക് പുറപ്പെടും. ഇതിൻ്റെ ഭാഗമായി മദീന മേഖലയിലെ ആശുപത്രികളിൽ കഴിയുന്ന കിടുപ്പു രേഗികളായ തീർഥാടകരെ പുണ്യ സ്ഥലങ്ങളിലേക്ക് കൊണ്ടുവരുന്നതിനുളള നടപടികൾ ആരംഭിച്ചു.

ഹജ്ജിനെത്തിയ ശേഷം മദീനയിൽ വെച്ച് രോഗം ബാധിച്ച് ആശുപത്രികളിൽ ചികിത്സയിലിരിക്കുന്ന കിടപ്പു രോഗികളെ മക്കയിലെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രത്യേക മെഡിക്കൽ വാഹന വ്യൂഹത്തിൽ കൊണ്ടുവരാൻ തുടങ്ങി.

കിംഗ് സൽമാൻ മെഡിക്കൽ സിറ്റിയിൽ നിന്ന് രാവിലെ അഞ്ച് മണിക്ക് മെഡിക്കൽ വാഹന വ്യൂഹം പുറപ്പെട്ടു, 9 കിടപ്പുരോഗികളായ തീർത്ഥാടകരുമായി 14 ആംബുലൻസുകൾ, ഒരു തീവ്രപരിചരണ ആംബുലൻസ്, കൂടാതെ ഒരു സംയോജിത ഓക്സിജൻ ക്യാബിൻ, ഒരു മൊബൈൽ ആംബുലൻസ് വർക്ക്ഷോപ്പ്, ഒരു ബസ് എന്നിവക്ക് പുറമെ 60 മെഡിക്കൽ വിദഗ്ധരുമാണ് വാഹനവ്യൂഹത്തിലുളളത്.

മദീന രാജകുമാരൻ ഫൈസൽ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ മേൽനോട്ടത്തിൽ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് തീർഥാടകരെ ഗ്രൂപ്പുചെയ്യുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും “മദീന ഹെൽത്ത് ക്ലസ്റ്റർ” നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീഡിയോയും ചിത്രങ്ങളും കാണാം

 

Share
error: Content is protected !!