കോവിഡ് വ്യാപനം: പെരുന്നാൾ പ്രാർത്ഥനക്കെത്തുന്നവർക്ക് പ്രത്യേക കോവിഡ് സുരക്ഷാ പ്രോട്ടോകോൾ പ്രഖ്യാപിച്ചു
യു.എ.ഇ യിൽ കോവിഡ് കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ബലിപെരുന്നാൾ ദിവസം പ്രാർത്ഥനക്കെത്തുന്ന വിശ്വാസികൾക്കായി യുഎഇ അധികൃതർ പ്രത്യേക കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ പ്രഖ്യാപിച്ചു.
ജൂലായ് 9 ന് പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിനെത്തുന്ന വിശ്വാസികൾ നിർബന്ധമായും സുരക്ഷാ പ്രോട്ടോകോളുകൾ പാലിക്കേണ്ടതാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
പെരുന്നാൾ ദിവസം പാലിക്കേണ്ട കോവിഡ് പ്രോട്ടോക്കോളുകൾ:
1) പെരുന്നാൾ നമസ്കാരത്തിൻ്റെയും ഖുതുബ (പ്രസംഗം) യുടേയും ദൈർഘ്യം 20 മിനിറ്റായി പരിമിതപ്പെടുത്തിയിരിക്കുന്നു.
2) നമസ്കാരത്തിനെത്തുന്ന വിശ്വാസികൾ മാസ്‌ക് ധരിക്കുകയും പരസ്പരം കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കുകയും വേണം.
3) പ്രാർത്ഥനക്കുള്ള പരവതാനികൾ സ്വന്തമായി കൊണ്ടുവരണം.
4) തിരക്ക് നിയന്ത്രിക്കുവാൻ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനവും പുറത്തുകടക്കലും പോലീസിന്റെയും സന്നദ്ധപ്രവർത്തകരുടെയും മേൽനോട്ടത്തിലായിരിക്കും.
5) പെരുന്നാൾ ദിനത്തിൽ പ്രഭാത നമസ്കാരത്തിന് ശേഷം ഈദ്ഗാഹുകളും പള്ളികളും തുറക്കും.
6) ആരാധനാലയങ്ങൾക്ക് പുറത്തുള്ള സ്ഥലങ്ങൾ സാമൂഹിക അകലം പാലിച്ചുകൊണ്ട് വിശ്വാസികൾക്ക് പ്രാർത്ഥന നടത്താൻ സൌകര്യപ്പെടുത്തണം. കൂടുതൽ വിശ്വാസികളെ ഉൾകൊള്ളിക്കുവാനാകും വിധം പാർക്കുകളും സമീപത്തുള്ള മറ്റ് പ്രദേശങ്ങളും ഉപയോഗിക്കാം.
7) പ്രാർത്ഥനയ്ക്ക് മുമ്പും ശേഷവും ഒത്തുചേരലും ഹസ്തദാനങ്ങളും നിരോധിച്ചിരിക്കുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക