അറഫയിലെ നമിറ പള്ളിയിൽ തീയും പുകയും; തീർഥാടകർ ചിതറിയോടി – മോക് ഡ്രിൽ വിജയം – വീഡിയോ

ഹജ്ജിനായുളള അവസാനഘട്ട ഒരുക്കങ്ങൾ നടന്ന് വരുന്നതിനിടെ ഹജ്ജിൻ്റെ പ്രധാന ചടങ്ങായ അറഫാ സംഗമത്തിന് തയ്യാറെടുക്കുന്ന നമീറ പള്ളിയിൽ റെഡ് ക്രസൻ്റ് അതോറിറ്റി മോക് ഡ്രിൽ നടത്തി.

അറഫയിലെ നമീറ പള്ളിയിൽ വൈദ്യുത സമ്പർക്കത്തെത്തുടർന്ന് ഹജ് തീർഥാടകർ ഭയവിഹ്വലരായി ചിതറി ഓടി. തിക്കിലും തിരക്കിലും പെട്ട് നിരവധി തീർഥാടകർക്ക് പരിക്കേറ്റു. രക്ഷാ പ്രവർത്തനത്തിനായി റെഡ് ക്രസൻ്റ് വിഭാഗവും വിവിധ വകുപ്പുകളും ഏകോപിച്ച് രക്ഷാ പ്രവർത്തനം നടത്തി. ഒരു എയർ കണ്ടീഷണറിൽ നിന്നാണ് തീ പടർന്നത്. തുടർന്ന് പള്ളിക്കുള്ളിൽ പുക വ്യാപിച്ചു. ഇതായിരുന്നു നമീറ പള്ളിയിൽ നടത്തിയ മോക് ഡ്രിൽ പരിശീലനം.

മക്ക മേഖലയിലെ ഹജ്ജ് എമർജൻസി സെന്ററിന്റെ പങ്കാളിത്തത്തോടെ നടന്ന അഭ്യാസത്തിൽ, റെഡ് ക്രസന്റ് ഓപ്പറേഷൻസ് റൂമിന് ലഭിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ രക്ഷാ പ്രവർത്തനം നടത്തുന്നതാണ് മോക് ഡ്രിൽ നടത്തിയത്.

മോക് ഡ്രിൽ പരിശീലനത്തിലൂടെ റെഡ് ക്രസന്റ് അതോറിറ്റി അതിന്റെ ടീമുകളുടെ സന്നദ്ധതയും, അപകട സാഹചര്യങ്ങളെ നേരിടുവാനുള്ള കഴിവും, അടിയന്തര സാഹചര്യം നേരിടുവാനുളള പ്രത്യേക സേന സംവിധാനങ്ങളും പര്യാപ്തമാണെന്ന് സ്ഥിരീകരിച്ചു.

50-ലധികം എമർജൻസി മെഡിക്കൽ സ്റ്റാഫുകളും എമർജൻസി റെസ്‌പോൺസ് യൂണിറ്റിന്റെ വാഹനങ്ങളും  ഫീൽഡ് ലീഡർമാരും പരിശീലനത്തിൽ പങ്കെടുത്തു.

ഈ വർഷത്തെ ഹജ്ജ് സീസണിൽ പങ്കെടുക്കുന്ന ആംബുലൻസ് ടീമുകളുടെ സന്നദ്ധതയും കൂട്ട അപകടങ്ങളെ നേരിടാനുള്ള അവരുടെ കഴിവും നിർണ്ണയിക്കുന്നതിനുള്ള അതോറിറ്റിയുടെ തയ്യാറെടുപ്പുകളുടെ ഭാഗമായാണ് അഭ്യാസം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

നമീറ പള്ളിയിൽ നടന്ന മോക് ഡ്രിലിൻ്റെ വീഡിയോ

 

 

 

Share
error: Content is protected !!