ഇലക്ട്രിക് കാറുകൾ റീ ചാർജ് ചെയ്യുന്നതിനായി പുതിയ കേന്ദ്രങ്ങൾ തുറക്കുന്നു
മദീന: ഇലക്ട്രിക് കാറുകൾ റീ ചാർജ് ചെയ്യുന്നതിനായി പുതിയ കേന്ദ്രങ്ങൾ സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നതിനുള്ള പ്രത്യേക നിക്ഷേപ കരാറിൽ മദീന മേഖല മുനിസിപാലിറ്റി ഒപ്പു വെച്ചു.
മദീന മുനിസിപാലിറ്റിക്ക് കീഴിലെ പ്രധാന റോഡുകൾ, സുപ്രധാന സ്ഥലങ്ങൾ, പൊതു പാർക്കുകൾ എന്നിവിടങ്ങളിലായി 12 റീ ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കുവാനാണ് തീരുമാനം.
ഒന്നിലധികം ഓപ്പറേറ്റിംഗ് മോഡുകൾ ഉൾപ്പെടുത്തിയാണ് കേന്ദ്രങ്ങൾ സ്ഥാപിക്കുക. ഫാസ്റ്റ് (ഡിസി), മീഡിയം (എസി) ചാർജിംഗ് സേവനങ്ങൾ ഈ സ്റ്റേഷനുകൾ വഴി ലഭിക്കുന്നതാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക