പ്രവാചകനെ നിന്ദിച്ചുകൊണ്ട് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട ആള്‍ പിടിയിലായി
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രവാചകനെ അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റിട്ടയാള്‍ പിടിയില്‍. കറവൂര്‍ കുടമുക്ക് നെയ്തുശാലയില്‍ സുനില്‍കുമാര്‍ (52) ആണ് പുനലൂര്‍ പൊലീസിന്‍റെ പിടിയിലായത്. മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലും സംഘര്‍ഷം സൃഷ്ടിക്കുന്ന തരത്തിലുമാണ് ഇയാളുടെ പോസ്‌റ്റെന്ന് പൊലീസ് പറഞ്ഞു.
അഞ്ചല്‍ കുരുവിക്കോണത്തു ബിസിനസ് നടത്തിവരുന്ന ഇയാള്‍ക്കെതിരെ പരാതികള്‍ വ്യാപകമായതോടെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
പിടിയിലായ സുനിൽകുമാറിനെ വെള്ളിയാഴ്ച പുനലൂര്‍ കോടതിയില്‍ ഹാജരാക്കും. കൊല്ലം റൂറല്‍ എസ്.പിയുടെ നിര്‍ദേശ പ്രകാരം പുനലൂര്‍ ഡിവൈ.എസ്.പി ബി. വിനോദിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക