വടക്കൻ കേരളത്തിൽ ദുൽഹജ്ജ് മാസപ്പിറവി തീരുമാനം വൈകുന്നു; ദക്ഷിണ കേരളത്തിൽ ബലിപെരുന്നാൾ ഞായറാഴ്ച

കേരളത്തിൽ ദുൽഹജ്ജ് മാസപ്പിറവിയിൽ അവ്യക്തത തുടരുന്നു. വടക്കൻ കേരളത്തിൽ മാസപ്പിറവി സംബന്ധിച്ച്  ഇത് വരെ ഖാദിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവരാരും വ്യക്തമായ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. വൈകാതെ അറയിപ്പ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ കേരളത്തിൽ എല്ലായിടത്തും ബലിപെരുന്നാൾ ജൂലൈ 10നായിരിക്കുമെന്ന് കേരള ഹിലാൽ കമ്മറ്റിയും, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനും  അറിയിച്ചു.

അതേ സമയം ദക്ഷിണ കേരളത്തിൽ മാസപ്പിറവി ദൃശ്യമായി. തിരുനന്തപുരംത്തെ വഞ്ചുവം, നെടുമങ്ങാട് തുടങ്ങിയ സ്ഥലങ്ങളിൽ മാസപ്പിറവി ദൃശ്യമായതിനാൽ ദക്ഷിണ കേരളത്തിൽ വെള്ളിയാഴ്ച ദുൽഹജ്ജ് ഒന്നാണെന്നും ബലി പെരുന്നാൾ ജൂലൈ 10ന് ആയിരിക്കുമെന്നും പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.

 

ഒമാൻ ഉൾപ്പെടെയുള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ചയാണ് ബലിപെരുന്നാൾ ആഘോഷിക്കുക

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

മാസപ്പിറവി ദൃശ്യമായി; കേരളത്തിലെല്ലായിടത്തും ജൂലൈ 10ന് ബലിപെരുന്നാൾ

Share
error: Content is protected !!