മാസപ്പിറവി ദൃശ്യമായി; കേരളത്തിലെല്ലായിടത്തും ജൂലൈ 10ന് ബലിപെരുന്നാൾ
ഇന്ന് ദൂൽഹജ്ജ് മാസപ്പിറവി കണ്ടതായി വിവിധ ഖാദിമാർ അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ നാളെ കേരളത്തില്‍ ദുൽഹജ്ജ് ഒന്നായിരിക്കും. ബലി പെരുന്നാള്‍ ജൂലൈ പത്തിന് ഞായറാഴ്ചയായിരിക്കുമെന്നും വിവിധ ഖാദിമാർ അറിയിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി എ പി മുഹമ്മദ് മുസ്ലിയാർ, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരിയുടെ പ്രതിനിധി പി വി മുഹ്യുദ്ദീന്‍ കുട്ടി മുസ്ലിയാർ തുടങ്ങിയവരാണ് വടക്കൻ കേരളത്തിലെ മാസപ്പിറവി സ്ഥിരീകരിച്ചത്.
ദക്ഷിണ കേരളത്തിൽ മാസപ്പിറവി ദൃശ്യമായി. തിരുനന്തപുരംത്തെ വഞ്ചുവം, നെടുമങ്ങാട് തുടങ്ങിയ സ്ഥലങ്ങളിൽ മാസപ്പിറവി ദൃശ്യമായതിനാൽ ദക്ഷിണ കേരളത്തിൽ വെള്ളിയാഴ്ച ദുൽഹജ്ജ് ഒന്നാണെന്നും ബലി പെരുന്നാൾ ജൂലൈ 10ന് ആയിരിക്കുമെന്നും പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.
കേരളത്തിൽ എല്ലായിടത്തും ബലിപെരുന്നാൾ ജൂലൈ 10നായിരിക്കുമെന്ന് കേരള ഹിലാൽ കമ്മറ്റിയും, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനും അറിയിച്ചു.
ഒമാൻ ഉൾപ്പെടെയുള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ചയാണ് ബലിപെരുന്നാൾ ആഘോഷിക്കുക
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Pingback: വടക്കൻ കേരളത്തിൽ ദുൽഹജ്ജ് മാസപ്പിറവി തീരുമാനം വൈകുന്നു; ദക്ഷിണ കേരളത്തിൽ ബലിപെരുന്നാൾ ഞായറാ