സൗദിയിലും യു.എ.ഇ യിലും പെരുന്നാൾ അവധി പ്രഖ്യാപിച്ചു

സൌദിയിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ പെരുന്നാൾ അവധി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു.

ജൂലൈ 8 അറഫ ദിനം മുതൽ, ജൂലൈ 11 തിങ്കളാഴ്ച വരെ നാല് ദിവസമാണ് അവധി. അവധി കഴിഞ്ഞ് ചൊവ്വാഴ്ച മുതൽ ജോലി പുനരാരംഭിക്കും. ലാഭേച്ഛ കൂടാത പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ഇതേ അവധി തന്നെയാണെന്ന് സൌദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

യു.എ.ഇ യിൽ സർക്കാർ-സ്വാകാര്യ സ്ഥാപനങ്ങൾക്കും ജൂലൈ 8 മുതൽ 11 വരെയാണ് പെരുന്നാൾ അവധി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

 

 

Share
error: Content is protected !!