സൌദിയിൽ ജോലിക്കായുള്ള ഇൻ്റർവ്യൂവിനെത്തിയ സൌദി വനിതയോട് ഇൻ്റർവ്യൂ ചെയ്ത പ്രവാസി അപമര്യാദയായി പെരുമാറിയതായി പരാതി. പ്രവാസിക്കെതിരെ സ്വദേശി വനിത നൽകിയ പരാതിയിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപടികളാരംഭിച്ചു.

സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കായി ഇൻ്റർവ്യൂവിനെത്തിയതായിരുന്നു സ്വദേശി വനിത. എന്നാൽ ഇൻ്റർവ്യൂ നടക്കുമ്പോൾ കൂടുതൽ സമയവും വനിതയുടെ കണ്ണുകളെ കുറിച്ചും, അവയുടെ ആകൃതിയെ കുറിച്ചും വലിപ്പത്തെ കുറിച്ചുമായിരുന്നു ഇൻ്റർവ്യൂ ചെയ്ത പ്രവാസി ചോദിച്ചിരുന്നത് എന്നാണ് സ്വദേശി വനിത നൽകിയ പരാതി.

ഏറ്റവും പ്രശസ്തമായ സർവ്വകലാശാലകളിൽ നിന്നാണ് താൻ ബിരുദം നേടിയതെന്നും ഫസ്റ്റ് ക്ലാസ് ഓണേഴ്‌സ് ബിരുദം നേടിയിട്ടുണ്ടെന്നും, പ്രവാസി ഇൻ്റർവ്യൂവിലൂടെ തന്നെ അപമാനിച്ചുവെന്നും സ്വദേശി വനിത പരാതിയിൽ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ചും അതിന്റെ ഡാറ്റയെക്കുറിച്ചും കൂടുതൽ വിശദാംശങ്ങൾ നൽകാൻ വനിതാ പൗരനെ ബന്ധപ്പെടുകയും, ബാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കാനും സംഭവവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കാനും പരാതി ബന്ധപ്പെട്ട വകുപ്പിന് കൈമാറാനും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നിർദ്ദേശിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക