ഇന്ത്യയിൽ വീണ്ടും കോവിഡ് ആശങ്ക; വിദേശത്ത് നിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന; കർശനനിർദേശവുമായി കേന്ദ്രം

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരാൻ തുടങ്ങിയതോടെ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സർക്കാർ പുതുക്കിയ മാർഗനിർദേശങ്ങൾ നൽകി.

വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്ന വിമാനങ്ങളിൽ രണ്ട് ശതമാനം പേർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്താനാണ് സർക്കാർ നിർദേശം. റാൻഡം പരിശോധനയായിരിക്കും നടത്തുക.

ഈ പരിശോധനയിൽ പോസിറ്റീവാകുന്നവരുടെ സാമ്പിളുകൾ ജനിതകശ്രേണീകരണത്തിന് അയക്കാനം നിർദേശമുണ്ട്. പോസിറ്റീവാകുന്നവരെ മാനദണ്ഡങ്ങൾ അനുസരിച്ച് ഐസോലേഷനിൽ പാർപ്പിക്കാനും സർക്കാർ നിർദേശിച്ചു.

ആശുപത്രികളിൽ പനിലക്ഷണവുമായി എത്തുന്ന ആളുകളിൽ അഞ്ച് ശതമാനം പേരുടെ സാമ്പിളുകളെങ്കിലും കോവിഡ് പരിശോധനക്ക് വിധേയമാക്കണമെന്നും നിർദേശമുണ്ട്.

രോഗബാധയുണ്ടാകുന്ന സ്ഥലങ്ങളും പുതിയ ക്ലസ്റ്ററുകളും സംബന്ധിച്ച് കർശനമായ നിരീക്ഷണം നടത്താനും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണാന് ഇതുസംബന്ധിച്ച് കത്ത് നൽകിയത്. ആദ്യഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തുന്നതിനാണ് സംസ്ഥാനങ്ങൾ പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം നിർദേശിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!