ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ബലിപെരുന്നാൾ ശനിയാഴ്ച

സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതിന് പിറകെ മറ്റു ഗൾഫ് രാജ്യങ്ങളിലും മാസപ്പിറവി ദൃശ്യമായി. ഒമാൻ ഉൾപ്പെടെയുള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ചയാണ് ബലിപെരുന്നാൾ. നാളെ ജൂണ് 30ന്  വ്യാഴാഴ്ച എല്ലാ ഗൾഫ് രാജ്യങ്ങളും ദുൽഹജ്ജ് ഒന്നാം തിയതിയായി കണക്കാക്കും.

ബഹറൈൻ, കുവൈത്ത്, യു.എ.ഇ, ഖത്തർ, സൌദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളിലെല്ലാം ശനിയാഴ്ചയാണ് ബലിപെരുന്നാൾ.

ഹജ്ജ് തീർഥാടകർ അറഫയിൽ സമ്മേളിക്കുന്ന ജൂലൈ 8ന് വെള്ളിയാഴ്ച ഗൾഫ് രാജ്യങ്ങളിലെ വിശ്വാസികൾ അറഫ വ്രതം അനുഷ്ടിക്കും. ശേഷം ശനിയഴ്ച ബലിപ്പെരുന്നാൾ ആഘോഷിക്കും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. അറഫ സംഗമം ജൂലൈ 8ന് വെള്ളിയാഴ്ച. എല്ലാ ഗൾഫ് രാജ്യങ്ങളിലും പെരുന്നാൾ ശനിയാഴ്ച

Share

One thought on “ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ബലിപെരുന്നാൾ ശനിയാഴ്ച

Comments are closed.

error: Content is protected !!