സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. അറഫ സംഗമം ജൂലൈ 8ന് വെള്ളിയാഴ്ച. എല്ലാ ഗൾഫ് രാജ്യങ്ങളിലും പെരുന്നാൾ ശനിയാഴ്ച
സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതായി നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ സാക്ഷികളെ വിസ്തരിച്ച ശേഷം സൌദി സുപ്രീം കോടതിയും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇന്ന് മാസപ്പിറവി ദൃശ്യമായതിനാൽ നാളെ ജൂൺ 30ന് ദുൽഹജ്ജ് ഒന്നായി കണക്കാക്കും. ഇതനുസരിച്ച് ജൂലൈ 8ന് (ദുൽഹജ്ജ് 9) വെള്ളിയാഴ്ചയായിരിക്കും അറഫ ദിനം. ജൂലൈ 9ന് ശനിയാഴ്ച ഒമാനുൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ബലിപെരുന്നാൾ ആഘോഷിക്കും.
മാസപ്പിറവി അനുസരിച്ച്, ദുല്‍ഹജ്ജ് ഏഴിന് വ്യാഴാഴ്ച തീർഥാകർ മക്കയിൽ നിന്ന് മിയിലേക്ക് നീങ്ങി തുടങ്ങും. വെള്ളിയാഴ്ച രാവിലെ മുതൽ തീർഥാടകർ അറഫിയിലെത്തും. അറഫ സംഗമത്തിന് ശേഷം സൂര്യാസ്തമനത്തിന് ശേഷം അറഫയിൽ നിന്നും ഹാജിമാർ മുസ്ദലിഫയിലെത്തും. വെള്ളിയഴാച് മുസ്ദലിഫയിൽ തങ്ങിയ ശേഷം ശനിയാഴ്ച രാവിലെ മുതൽ തീർഥാടകർ മിനയിലെത്തും.
മിനയിലെത്തി ജംറയിൽ കല്ലെറിഞ്ഞ ശേഷം മുടിയെടുത്ത് ഇഹറാമിൽ നിന്ന് മോചിതരാകും. പിന്നീടുള്ള ദിവസങ്ങളിൽ ദുൽഹജ്ജ് 13 വരെ തീർഥാടകർ മിനയിലാണ് താമസിക്കുക. ജൂലൈ 12ന് ഹജ്ജ് ചടങ്ങുകൾ അവസാനിക്കും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ബലിപെരുന്നാൾ ശനിയാഴ്ച
Pingback: ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ബലിപെരുന്നാൾ ശനിയാഴ്ച - MALAYALAM NEWS DESK