ലക്കി സോക്കർ കൊട്ടപ്പുറം ജിദ്ദയിൽ ക്ലബ് രൂപീകരിച്ചു

ജിദ്ദ: ഈ വർഷത്തെ പെരിന്തൽമണ്ണ ഖാദറലി ഫുട്ബാൾ ചാമ്പ്യൻമാരായ ലക്കി സോക്കർ കൊട്ടപ്പുറത്തിന് ജിദ്ദയിൽ ക്ലബ് രൂപീകരിച്ചു. ശറഫിയ്യയിൽ ചേർന്ന യോഗത്തിൽ ജിദ്ദയിലെ കൊട്ടപ്പുറം പ്രവാസികൾ സംബന്ധിച്ചു.    ടി.പി അയ്യൂബ്, പി.വി നൗഷാദ് (രക്ഷാധികാരികൾ), കെ.ടി സിദ്ദീഖ് (പ്രസി.), പി.കെ സിറാജ് (സെക്ര.), ടി.പി ഫാരിസ് (ട്രഷ.), വി.ടി മുഹമ്മദ്, സൈതലവി കോയ (വൈ.പ്രസി.), കെ.പി ശിഹാബ്, പി. നവാബ് (ജോ. സെക്ര.), പി. ഷാജു (മാനേജർ), സി.കെ സഫവാൻ (അസി. മാനേജർ) എന്നിവരാണ് ഭാരവാഹികൾ.
ഇനി മുതൽ ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലും ലക്കി സോക്കർ ജിദ്ദ എന്ന പേരിൽ ഫുട്ബാൾകളിയിൽ ടീം പേര് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!