ജൂലൈ ഒന്ന് മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം

പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾക്ക് ജൂലൈ ഒന്ന് മുതൽ ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിർമ്മാണം, ശേഖരണം, ഇറക്കുമതി, വിൽപന, വിതരണം എന്നിവക്കെല്ലാം നിരോധനമുണ്ടാകും. പ്ലാസ്റ്റിക്‌ മാലിന്യ സംസ്‌കരണ നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് നിരോധനം നടപ്പിലാക്കുന്നത്.

ഒറ്റത്തവണ ഉപയോഗിച്ചതിന് ശേഷം പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കാണ് നിരോധനം ബാധകമാകുക. നിരോധനത്തിലൂടെ കൃത്യമായി സംസ്കരിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് ഒരു പരിധി വരെ കുറക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

2021 സെപ്‌തംബർ 30 മുതൽ 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് ക്യാരിബാഗുകളും നിരോധിച്ചു. നിലവിൽ ഇത്‌ 50 മൈക്രോണാണ്‌. 2022 ഡിസംബർമുതൽ ഇത്‌ 120 മൈക്രോണാകും. കേന്ദ്ര പരിസ്ഥിതിമന്ത്രാലയമാണ്‌ ഭേദഗതി ചട്ടം വിജ്ഞാപനം ചെയ്‌തത്‌.

ഒറ്റത്തവണ ഉപയോഗത്തിന്റെ പരിധിയിൽ വരാത്ത പ്ലാസ്റ്റിക്‌ പായ്‌ക്കിങ്‌ മാലിന്യങ്ങൾ പരിസ്ഥിതി അനുകൂലമായി സംസ്‌കരിക്കേണ്ടത്‌ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ നിയമങ്ങൾ 2016 പ്രകാരം നിർമാതാക്കൾ, ഇറക്കുമതിക്കാർ, ബ്രാൻഡുകൾ എന്നിവരുടെ ഉത്തരവാദിത്തമാണ്‌. ഇത്‌ ഫലപ്രദമായി നടപ്പാക്കാൻ നിയമപരമായ ബാധ്യത ശക്തമാക്കുന്ന മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തിയാണ്‌ നിയമഭേദഗതി.

 

നിരോധിക്കപ്പെട്ട ഉൽപന്നങ്ങൾ

  • പ്ലാസ്റ്റിക് സ്റ്റിക്കോട് കൂടിയ ഇയർബഡ്
  • ബലൂണിന്റെ പ്ലാസ്റ്റിക് സ്റ്റിക്
  • പ്ലാസ്റ്റിക് ഫ്ലാഗ്
  • കാൻഡി സ്റ്റിക്ക്
  • ഐസ്ക്രീം സ്റ്റിക്
  • തെർമോക്കോൾ
  • പ്ലാസ്റ്റിക് കൊണ്ട് നിർമ്മിക്കുന്ന ഫോർക്ക്, സ്പൂൺ, കത്തി,സ്ട്രോ, ട്രേ
  • മധുരപലഹാര പെട്ടികളിലെ പ്ലാസ്റ്റിക് ആവരണം
  • ക്ഷണപത്രിക
  • സിഗരറ്റ് പാക്കറ്റ്
  • പി.വി.സി ഉൽപന്നങ്ങൾ

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

നിരോധനം നടപ്പിലാക്കുന്നതിനായി സംസ്ഥാന ദേശീയതലങ്ങളിൽ കൺട്രോൾ റൂം തുറക്കും. നിരോധിക്കപ്പെട്ട ഉൽപന്നങ്ങളുടെ നിർമ്മാണം, ഇറക്കുമതി, ശേഖരണം, വിതരണം, വിൽപന എന്നിവ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കും.

കൂടാതെ പ്ലാസ്റ്റിക് പാത്രങ്ങള്‍, കപ്പ്, ഗ്ലാസ്, ട്രേ, തവി, സ്‌ട്രോ, പ്ലാസ്റ്റിക് സ്റ്റിക്കുള്ള ഇയര്‍ ബഡ്, പ്ലാസ്റ്റിക് പതാക, മിഠായിക്കോൽ, ഐസ്ക്രീം സ്റ്റിക്, ബലൂണ്‍ സ്റ്റിക്ക്‌, മിഠായിക്കവര്‍, ക്ഷണക്കത്ത്, സിഗരറ്റ് പായ്ക്കറ്റ്, 100 മൈക്രോണിൽ താഴെയുള്ള പിവിസി ബാനറുകൾ, തീന്‍മേശയില്‍ ഉപയോഗിക്കുന്ന ഫോര്‍ക്ക്, കത്തി, സ്പൂണ്‍ തുടങ്ങിയവ നിരോധിക്കുന്നവയിൽ ഉൾപ്പെടും.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നിരോധിക്കപ്പെട്ട ഉൽപന്നങ്ങൾ എത്തുന്നത് തടയാൻ ചെക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കാനും നിർദേശമുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!