ഒമ്പത് പേരുമായി പറന്ന ഹെലിക്കോപ്റ്റർ അറബിക്കടലിൽ തകർന്ന് വീണു

ന്യൂഡൽഹി: ഒമ്പത് പേരുമായി പറന്ന പുത്തൻ പവൻ ഹൻസ് സിക്കോർസ്‌കി ഹെലികോപ്റ്റർ ചൊവ്വാഴ്ച അറബിക്കടലിൽ തകർന്നുവീണു.  മുംബൈ ഹൈയിലെ ഒഎൻജിസി റിഗ് സാഗർ കിരണിന് സമീപമാണ് അപകടമുണ്ടായത്. ഓയിൽ ആന്റ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ(ഒ.എൻ.ജി.സി) ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററാണ് വീണത്.  7 യാത്രക്കാരും 2 പൈലറ്റുമാരും ഉണ്ടായിരുന്നു. രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ നടക്കുന്നു,” ഒഎൻജിസി ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.

7 യാത്രക്കാരും 2 പൈലറ്റുമാരുമായിരുന്നു ഹെലിക്കോപ്റ്ററിൽ ഉണ്ടായിരുന്നത്.  സീനിയർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ഒരു സംഘം സംഭവസ്ഥലത്തേക്ക് കുതിച്ചു. മറ്റൊരു ഹെലികോപ്ടർ രക്ഷാപ്രവർത്തനത്തിന് എത്തിയതായി വൃത്തങ്ങൾ അറിയിച്ചു.

തകർന്നുവീണ ഹെലികോപ്റ്റർ പുതിയ സിക്കോർസ്‌കി എസ്-76ഡി ആണെന്ന് വൃത്തങ്ങൾ പറയുന്നു. മൈൽസ്റ്റോൺ ഏവിയേഷൻ ഗ്രൂപ്പിൽ നിന്ന് (മൈൽസ്റ്റോൺ) ആറ് സിക്കോർസ്‌കി എസ്-76 ഡി ഹെലികോപ്റ്ററുകൾ അടുത്തിടെ പവൻ ഹാൻസ് പാട്ടത്തിനെടുത്തിരുന്നു. യുഎസ് എയ്‌റോസ്‌പേസ് കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിന്റെ ഉപസ്ഥാപനമാണ് സിക്കോർസ്‌കി.

ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തിയതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് റിലേഷൻസ് അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!