ഇസ്ലാം സ്ത്രീ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകിയ മതം: ഐ സി എഫ്

റിയാദ് : ഇന്ത്യൻ കൾച്ചറൽ ഫൗണ്ടെഷൻ (ഐ സി എഫ്) “വേനൽ ചൂടിൽ ഒരു തണൽ കൂട്” എന്ന സന്ദേശത്തിൽ കുടുംബ സംഗമം സംഘടപ്പിച്ചു. ആത്മീയതയും അറിവും പങ്ക് വെച്ചുള്ള “നറു നിലാവിൻ രാവ്” കുടുംബസംഗമത്തിൽ ഐ സി എഫ് റിയാദ് ദാഈ അബ്ദുള്ള സഖാഫി ഓങ്ങല്ലൂർ പ്രഭാഷണം നടത്തി.

സ്ത്രീ വിദ്യാഭ്യാസം പുരുഷൻമാരെ പോലെ തന്നെ ഇസ്ലാം പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും പ്രവാചക പത്നി ആഇശ ബീവിയുടെ ജീവിതം ഇതിനു മതിയായ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ഖുർആൻ വ്യാഖ്യാനങ്ങളിലും പ്രവാചക ചര്യകളിലും, കർമ്മശാസ്ത്രത്തിലും അഗാഥ പാണ്ഡിത്യത്തിന്റെ ഉടമയായിരുന്നു മഹതി. ആധുനിക യുഗത്തിലെ സ്ത്രീകൾക്ക് ആഇശ ബീവിയുടെ ജീവിതം തികച്ചും അനുകരണീയതയുള്ള ഒന്നാണെന്നും ഹാദിയ അക്കാദമി പോലുള്ള പാഠശാലയിലൂടെയും മറ്റും അറിവ് സമ്പാദിക്കുന്നതിൽ മഹതിയുടെ സൽസരണി അനുധാവനം ചെയ്ത് ജീവിതം ധന്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സുലൈ അൽ-ഖുദ്സ് ഇസ്തിറാഹയിൽ വെച്ച് നടന്ന “നറു നിലാവിൻ രാവ്” കുടുംബസംഗമം സെൻട്രൽ മുഷ് രിഫ് ഷറഫുദ്ധീൻ നിസാമി ഉദ്‌ഘാടനം നിർവഹിച്ചു.

സെൻട്രൽ ദഅവ പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ ദഅവ സെക്രട്ടറി ബഷീർ മിസ്ബാഹി സ്വാഗതവും, സംഘാടക സമിതി കൺവീനർ അബ്ബാസ് സുഹ്രി നന്ദിയും പറഞ്ഞു.

സംഘാടക സമിതി ചെയർമാൻ ഇബ്രാഹിം കരീം, ഹസൈനാർ മുസ്‌ല്യാർ പടപ്പങ്ങാട്, അബ്ദുൽ സലാം പാമ്പുരുത്തി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!