കുവൈത്ത് പാർലമെൻ്റ് പിരിച്ചുവിടുന്നു; രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്ക്

കുവൈത്ത് പാർലമെന്റ് പിരിച്ചുവിടാൻ തീരുമാനിച്ചു. അമീറിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് പാർലമെൻ്റ് പിരിച്ചുവിടുക. ഇതോടെ രാജ്യം വീണ്ടും പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങും.

പാർലമെന്റും സർക്കാറും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പാർലമെന്റ് പിരിച്ചുവിടാൻ തീരുമാനിച്ചത്.

രാഷ്​ട്രീയ സംഭവവികാസ​ങ്ങളെ കുറിച്ച് രാജ്യത്തോട് സംസാരിക്കാൻ അമീർ കിരീടാവകാശിയും ഡെപ്യൂട്ടി അമീറുമായ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ ചുമതലപ്പെടുത്തി. തുടർന്ന് ശൈഖ് മിശ്അൽ ദേശീയ ​ടെലിവിഷനിലൂടെ സംസാരിച്ചു.

കുവൈത്ത് ഭരണഘടനയുടെ ആർട്ടിക്കിൾ 107 അനുസരിച്ച് ദേശീയ താൽപ്പര്യം മുൻനിർത്തി ദേശീയ അസംബ്ലി പിരിച്ചുവിടാൻ അമീറിന് അധികാരമുണ്ട്. രാഷ്ട്രത്തിന്റെ സുസ്ഥിരതയും പുരോഗതിയും ലക്ഷ്യം വെച്ച് പാർലമെന്റ് പിരിച്ചുവിടാൻ അമീർ തീരുമാനിച്ചതായും ഇതുസംബന്ധിച്ച ഉത്തരവ് വരുന്ന മാസങ്ങളിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!